ഐയണ്‍ ലേഡിക്ക് കോവൈ സരളയാകണം

കോളിവുഡിലെ സൂപ്പര്‍ ലേഡി നയന്‍താരയ്ക്ക് കോമഡി ഹീറോയിന്‍ കോവൈ സരളയാവണം. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയും ഏത് വേഷവും ചെയ്യാന്‍ കാണിക്കുന്ന ധൈര്യവുമാണ് നയന്‍സിനെ സൂപ്പര്‍ ലേഡി സ്റ്റാറാക്കിയത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളേക്കാള്‍ പ്രതിഫലമാണ് താരം വാങ്ങുന്നത്. തമിഴിലും, തെലുങ്കിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും യുവ നടന്മാര്‍ക്കൊപ്പവും ഒരേ സമയം അഭിനയിക്കാനുള്ള അവസരവും നയന്‍താരയ്ക്ക് ലഭിച്ചിട്ടുണ്ട്.
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇത്രയേറെ ശ്രദ്ധ കൊടുക്കുന്ന നയന്‍ താരന്‍താരയ്ക്ക് ഇനിയും നടക്കാത്ത ഒരു ആഗ്രഹമുണ്ട്. ഒരു കോമഡി ഹീറോയിന്‍ വേഷം. ചുമ്മാ ഒരു കോമഡി ഹീറോയിന്‍ വേഷം ചെയ്താല്‍ പോര, കോവൈ സരളയെയും മനോരമയെയും പോലുള്ളവര്‍ ചെയ്ത വേഷങ്ങള്‍ ചെയ്യാന്‍ കിട്ടണം. അത്തരത്തിലുള്ളൊരു വേഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് നയന്‍. തമിഴില്‍ ഇനി ഇറങ്ങാനിരിക്കുന്ന മായ എന്ന ചിത്രത്തില്‍ ഒരു യക്ഷിയായും ഒരു കുട്ടിയുടെ അമ്മയായും നയന്‍ വേഷമിടുന്നുണ്ട്. ജയം രവിയ്‌ക്കൊപ്പമുള്ള തനി ഒരുവന്‍, ചിമ്പുവിനൊപ്പമുള്ള ഇത് നമ്മ ആള്, വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള നാനും റൗഡി താന്‍ അങ്ങനെ ഒത്തിരി ചിത്രം നയന്‍സിന്റേതായി ഒരുങ്ങുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















