മുഖ്യമന്ത്രിയ്ക്ക് ചെരുപ്പേറോ, താന്‍ ഒന്നും അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ നേതാക്കള്‍

മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായ കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു.ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തനിയ്ക്കു നേരെ ചെരിപ്പേറ് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി ഹേമചന്ദനോടും അന്വേഷിച്ചുവെന്ന് ചെന്നിത്തല വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധമാണ് ഉണ്ടായത്. ചെരുപ്പെറിയുന്നത് ചാനല്‍ ദൃശ്യങ്ങളില്‍ കണ്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും കണ്ടില്ലെന്ന് പറയുന്ന മന്ത്രിയുടെ നടപടി എന്താണന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വിഷയം ഗ്രൂപ്പ് പോരിലേക്ക് നീങ്ങാനുള്ള സാദ്യതയും കൂടുതലാണ്. നിയമസഭയില്‍ ഭരണപക്ഷം ഇക്കാര്യം ഉന്നയിച്ചാല്‍ പ്രതിപക്ഷം ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവനയെടുത്തായിരിക്കും പ്രതിരോധിക്കുക.
മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് തിരവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് വിവിധ കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.തിരുവനന്തപുരത്തെ ബാലരാമപുരത്തിനു സമീപം പള്ളിച്ചലില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരിപ്പേറു സംഭവം ഉണ്ടായത്. ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരെ പ്രതിഷേധിക്കാനെത്തിയ സി.പി.എം പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരിപ്പേറ് ഉണ്ടായെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















