പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മതിലിടിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പരുക്ക്: ഒരാളുടെ നില ഗുരുതരം

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതിലും ഗേറ്റും ഇടിഞ്ഞുവീണു രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. പുന്നത്തുറ ഗവ. യു.പി. സ്‌കൂളിലെ അഞ്ചാം കഌസ് വിദ്യാര്‍ഥിയും കറ്റോട് മേനാച്ചേരില്‍ ബിജുവിന്റെ മകനുമായ അലന്‍ ബിജു (11), ആറാം ക്ലാസ് വിദ്യാര്‍ഥിയും കണിയാംകുന്നേല്‍ ഷാജിമോന്റെ മകനുമായ അഭിമന്യു (12) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇരുവരെയും ആദ്യം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരുക്കേറ്റ അലന്റെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ടു നാലിനു സ്‌കൂള്‍ വിട്ടു കുട്ടികള്‍ വീട്ടിലേയ്ക്കു മടങ്ങും വഴി കറ്റോട് കവലയ്ക്കു സമീപമുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററിന്റെ ഉപകേന്ദ്രത്തിനു മുന്നിലായിരുന്നു അപകടം. സ്‌കൂളിനു പിന്നിലുള്ള ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്തുകൂടിയുള്ള എളുപ്പവഴിയില്‍ വെട്ടിമുകള്‍ റോഡിലേയ്ക്കു പോകുകയായിരുന്നു കുട്ടികള്‍. ആരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് തുറക്കുന്നതിനിടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















