പേര് ശ്രീജേഷെന്നാണോ? എങ്കിൽ ഓടിക്കോ ഈ പെട്രോൾ പമ്പിലേക്ക്; ഒരു ഒന്നൊന്നര ഓഫറുമായി പമ്പുടമ!! ഇത് വേറിട്ട ഓഫർ

കേരളത്തിലെത്തിയ വെങ്കല നേട്ടം ആഘോഷിക്കാൻ വ്യത്യസ്തമായ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു പെട്രോൾ പമ്പ് ഉടമ. ശ്രീജേഷ് എന്നാണോ നിങ്ങളുടെ പേര് എന്നാൽ 101 രൂപയുടെ പെട്രോൾ സൗജന്യം.... സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ ഇതാണ് ചർച്ച വിഷയം.. എന്തായാലും വ്യത്യസ്തമായ ഓഫർ കാരണം പമ്പുടമയ്ക്കും നിരവധി ഫോൺ കോളുകളാണ്.
ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണത്തെക്കാള്‍ തിളക്കമുള്ള വെങ്കലമെഡലാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം നേടിയത്. മലയാളിയായ പി ആര്‍ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് മുതല്‍ക്കൂട്ടായത്. വെങ്കല മെഡലുമായി കേരളത്തിലെത്തിയ പി ആര്‍ ശ്രീജേഷ് ഇപ്പോള്‍ മലയാളികളുടെ 'അഭിമാന ശ്രീ' ആണ്.
തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവല്‍സിന്‍റേതാണ് ഇത്തരത്തിലെ വേറിട്ട ഓഫർ. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയുടെ ഇന്ധനം സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. ആഗസ്ത് 31 വരെയാണ് ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ വിളിക്കുന്നുണ്ടെന്നും പമ്പുടമ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് വീട്ടില്‍ പി.ആര്‍ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടില്‍ എത്തി അഭിനന്ദനം അറിയിചിരിക്കുകയാണ്.
മമ്മുക്കയോടൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും വീട്ടില്‍ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്ബോള്‍ ശ്രീജേഷ് പറഞ്ഞത്, “ഒളിമ്ബിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്”. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങി.
ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടി രൂപയാണ് പാരിതോഷികമായി നല്‍കുക. ഒളിമ്ബിക്‌സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന് ശേഷം കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിന് സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി ശ്രീജേഷിന് സ്ഥാനക്കയറ്റം നല്‍കും. ഒളിമ്ബിക്‌സിലെ ഹോക്കിയില്‍ പങ്കെടുത്ത് വെങ്കലം നേടിയ ശ്രീജേഷിനെ പ്രധാനമന്ത്രി ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു.
ഒളിമ്ബിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീജേഷിനെ അവഗണിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
നാല് പതിറ്റാണ്ടിന് ശേഷം ഒളിമ്ബിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറാണ് പി ആര്‍ ശ്രീജേഷ്. ജര്‍മനിയെ 5-4 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. ഗോള്‍പോസ്റ്റിന് കീഴിലെ ശ്രീജേഷിന്റെ മികവ് രാജ്യത്തിന് മെഡല്‍ സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഓഗസ്റ്റ് 5 നു നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. അതിനുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാവലിനില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സര്‍ക്കാര്‍ 6 കോടിയാണ് നല്‍കിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്കെല്ലാം ഒരു കോടിയാണ് സര്‍ക്കാര്‍ നല്‍കി.
മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെയാണ് ഇന്ത്യ തോല്‍പിച്ചത്.
ഒളിമ്ബിക്സിലെ ഒമ്ബത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.
കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ, മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപയും ശ്രീജേഷിന് പാരിതോഷികമായി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























