മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊലപ്പെടുത്തിയ മകന് കോടതി 10 വര്‍ഷം കഠിന തടവ് വിധിച്ചു; ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല

മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്ന കേസില്‍ പ്രതിയായ മകന് 10 വര്‍ഷം കഠിന തടവ്. നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ പ്രജിത് കുമാറിനാണ് അമ്മയെ കൊന്ന കേസില്‍ കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. മഞ്ചേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ഒരു ദിവസം മയക്കത്തില്‍ അല്ലാതിരുന്ന അമ്മ പ്രതിരോധിച്ചപ്പോള്‍ മകന്‍ അവരെ തള്ളിയിട്ടു. തലയിടിച്ചു വീണ അമ്മ മരിച്ചു. കേസില്‍ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതക കേസിലാണ് പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
https://www.facebook.com/Malayalivartha
























