സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി..... രോഗബാധിതരുള്ള പ്രദേശം മാത്രം അടച്ചിടും, 100 മീറ്ററിനുള്ളില്‍ അഞ്ച് രോഗികളുണ്ടെങ്കില്‍ ട്രിപ്പിള്‍ ലോക്ക്..... സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ചുരുക്കാനാണ് തീരുമാനം. പത്ത് അംഗങ്ങളില്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം ഉറവിടത്തില്‍ തടയാന്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ക്രമീകരിച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനം. നിലവില്‍ തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി അടച്ചിടുന്നതിന് പകരം രോഗബാധിതരുള്ള പ്രദേശം മാത്രം അടച്ചിടുന്നതാണ് പുതിയ രീതി.
ഇതോടെ തെരുവുകളും വ്യാപാരകേന്ദ്രങ്ങളും മുതല്‍ വീടുകള്‍ വരെ കണ്ടെയ്ന്‍മെന്റ് സോണാക്കാം.100 മീറ്ററിനുള്ളില്‍ ഒരു ദിവസം അഞ്ച് പേരില്‍ കൂടുതല്‍ പോസിറ്റീവായാല്‍ ആ മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും.
പത്തോ അതിലധികമോ അംഗങ്ങളുള്ള കുടുംബത്തില്‍ രോഗവ്യാപനമുണ്ടായാലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടിയുടെ സര്‍ക്കുലറില്‍ പറയുന്നു.
തെരുവുകള്‍, ഹൗസിംഗ് കോളനി, ഓഫീസുകള്‍, ഷോപ്പിംഗ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഫ്‌ലാറ്റുകള്‍ തുടങ്ങിയവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കാം.
ഒറ്റദിവസം അഞ്ച് പോസിറ്റീവ് കേസുകളുണ്ടായാലാണ് നിയന്ത്രണമേര്‍പ്പെടുത്തുക.അതേസമയം, ഡബ്ലു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്നലെ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നു.
85 തദ്ദേശ സ്ഥാപനങ്ങളിലായി 566 വാര്‍ഡുകളിലെ നിയന്ത്രണം തുടരും. മലപ്പുറത്താണ് ലോക്ക്ഡൗണുള്ള വാര്‍ഡുകള്‍ കൂടുതല്‍ 171. ഇടുക്കിയില്‍ എവിടെയും ലോക്ക്ഡൗണില്ല.
100 മീറ്റര്‍ പരിധിക്കുള്ളില്‍ അഞ്ച് രോഗബാധിതരെങ്കില്‍ അവിടം ക്ലസ്റ്ററായി പരിഗണിക്കും. സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
"
https://www.facebook.com/Malayalivartha
























