കുളിപ്പിക്കാനായി ഒരു വയസ്സുകാരിയെ കൊണ്ടു നിര്‍ത്തിയശേഷം അകത്തേക്ക് പോയ അമ്മ തിരിച്ചു വരുമ്പോള്‍ കണ്ടത് ബക്കറ്റിലെ വെള്ളത്തിനകത്ത് കുഞ്ഞ് കിടക്കുന്നത്.... നിലവിളിച്ചു കൊണ്ട് കുഞ്ഞിനെയും എടുത്തു കൊണ്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കുളിപ്പിക്കാനായി ഒരു വയസ്സുകാരിയെ കൊണ്ടു നിര്‍ത്തിയശേഷം അകത്തേക്ക് പോയ അമ്മ തിരിച്ചു വരുമ്പോള്‍ കണ്ടത് ബക്കറ്റിലെ വെള്ളത്തിനകത്ത് കുഞ്ഞ് കിടക്കുന്നത്.... നിലവിളിച്ചു കൊണ്ട് കുഞ്ഞിനെയും എടുത്തു കൊണ്ട്് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൂണ്ടല്‍ പുളിക്കല്‍ വീട്ടില്‍ രതീഷിന്റെയും അതുല്യയുടെയും മകള്‍ അനികയാണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്. രാവിലെ എട്ടോടെയായിരുന്നു സംഭവം നടന്നത്.
കുളിപ്പിക്കാനായി കുട്ടിയെ കൊണ്ടുവന്ന് നിറുത്തിയ ശേഷം അമ്മ തിടുക്കത്തില്‍ അകത്തേക്കുപോയി തിരിച്ചുവരുന്നതിനിടെ വരാന്തയിലിരുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു.
തലകീഴായി ബക്കറ്റിലേക്കു വീണ കുട്ടിയെ വീട്ടുകാര്‍ ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസെത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം നടത്തി.
"
https://www.facebook.com/Malayalivartha
























