കാമവെറിയിൽ മാനസിക വെല്ലുവിളിയുള്ള അമ്മയെ പിച്ചിച്ചീന്തിയത് നീണ്ട ഒരു വർഷക്കാലത്തോളം; സാക്ഷിയായി ബധിരനും മൂകനുമായ സഹോദരൻ: മരുന്നിന്റെ ആലസ്യത്തിൽ നിന്നെഴുന്നേറ്റ അമ്മ പീഡനശ്രമം ചെറുത്തതോടെ 24കാരൻ ചുമരിലേയ്ക്ക് ഇടിച്ചുവീഴ്ത്തി:- മോഹലാസ്യപ്പെട്ട് വീണ ഭാര്യയുമായി ഭർത്താവ് ആശുപത്രിയിൽ പോകുന്നതിനിടെ മരണം: നിലമ്പൂരിനെ ഞെട്ടിച്ച് പോസ്റ്മോർട്ടത്തിൽ ആ കണ്ടെത്തൽ.... എന്നിട്ടും പത്ത് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും മാത്രം

മലപ്പുറം പോത്തുകല്ലില്‍ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം) തെളിയിക്കാനായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിക്കിച്ചേക്കുമായിരുന്നു എന്ന് വാദിഭാഗം അഭിഭാഷകന്‍ അഡ്വ. സി വാസു. മരണപ്പെട്ട രാധാമണിയുടെ ശരീരത്തില്‍ നിന്ന് പ്രതിയുടെ സെമന്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് 304-ാം വകുപ്പ് പ്രകാരം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) മകന്‍ പ്രജിത്കുമാറിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
ഭര്‍ത്താവുള്ള 47 വയസുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടതെന്നിരിക്കെ അങ്ങനെയുള്ള ഒരു കേസില്‍ പ്രതിയുടെ സെമന്‍ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്താനായിരുന്നു എങ്കില്‍ 376 തെളിയിക്കാനാകുമായിരുന്നു. അതല്ലാത്തതിനാൽ ബലാത്സംഗ ശ്രമം തെളിയിക്കാനായില്ല. അതുമാത്രമല്ല. ഒമ്പതാം തിയതി നടന്ന മരണത്തില്‍ പതിനൊന്നാം തിയതിയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതിനകം മൃതദേഹം അഴുകിതുടങ്ങിയിരുന്നതും തിരിച്ചടിയായി.
എന്നാല്‍ ഇന്‍ക്വസ്റ്റ് നടത്തിയ ഘട്ടത്തിലും, പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവരുടെ വജൈനല്‍ ഭാഗത്ത് മുറിവുണ്ടായിരുന്നെന്ന് വ്യക്തമായിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച അമ്മയെ പ്രജിത്കുമാര്‍ ചുമരിലേക്ക് തള്ളുകയായിരുന്നു. വീഴ്ചയില്‍ അമ്മയുടെ തല ചുമരിലിടിച്ചു. ഇത് കേസിലെ സാക്ഷിയായ പ്രതിയുടെ മുകനും ബധിരനുമായ സഹോദരന്‍ അപ്രതീക്ഷിതമായി കാണുകയായിരുന്നു. യാദൃശ്ചികമായി തിരിഞ്ഞ് നോക്കുമ്പോൾ സഹോദരന്‍ അമ്മയെ പിടിച്ചു തള്ളുന്നത് കണ്ടെന്നാണ് കേള്‍വിശേഷിയില്ലാത്ത സഹോദരന്റെ കോടതിയിലെ മൊഴി.
നിലമ്പൂരിലെ ഞെട്ടിച്ച വാർത്തയായിരുന്നു നാല്‍പ്പത്തഞ്ചുകാരിയായ പെരിങ്കനത്ത് രാധാമണിയുടെ മരണം. സാധാരണ മരണമാണെന്ന നിഗമനത്തില്‍ മൃതദേഹം സംസ്കരിച്ച ശേഷം ബന്ധുക്കള്‍ക്ക് സംശയം തോന്നിയതോടെയാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. തല ഭിത്തിയിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മകനാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ബലപ്രയോഗത്തിനിടെയാണ് കൊലപാതകമെന്ന് വ്യക്തമായി. പത്തു വര്‍ഷം തടവിനു പുറമേ വിധിച്ച ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധികതടവുശിക്ഷ അനുഭവിക്കണം.
രാധാമണിയുടെ ഭര്‍ത്താവ് ശശിയുടെ പരാതിയിൽ പോത്തുകൽ പോലീസ് 2017 ഏപ്രിൽ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാല്‍സംഗം ചെയ്തുവെന്നും പരാതിയുണ്ട്. പകല്‍ സമയങ്ങളിലായിരുന്നു ഒരു വര്‍ഷത്തോളം പ്രതി അമ്മയെ പീഡിപ്പിച്ചത്. കേസിൽ 50 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. 24 വയസുകാരനായ പ്രജിത് കുമാര്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് അമ്മയെ കൊലപ്പെടുത്തി പ്രതിയാവുന്നത്.
https://www.facebook.com/Malayalivartha
























