Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹം; സോളാര്‍ കേസിൽ നടക്കുന്നത് രാഷ്ട്രീയവേട്ടയാടലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

17 AUGUST 2021 07:09 PM IST
മലയാളി വാര്‍ത്ത

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവേട്ടയാടലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസ് സിബിഐയ്ക്ക് വിട്ടതും ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതും രാഷ്ട്രീയ പ്രേരിതമാണ്. പിണറായിയും മോദിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തവന്നതെന്നും സുധാകരന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ഉറഞ്ഞുതുള്ളുന്ന പിണറായി കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കരുനീക്കത്തില്‍ സിബിഐയോടൊപ്പമാണ്. സോളാര്‍ക്കേസ് സിബിഐയ്ക്ക് വിട്ടത് പൊതുജനമധ്യത്തില്‍ വികൃതമായ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണ്. സ്ത്രീപീഡന, സാമ്ബത്തിക പരാതികളാണ് ഇര ഉന്നയിച്ചത്. എന്നാല്‍ ഇത്തരം ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നു. അത് സിപിഎം നേതാക്കളുടെ മേല്‍നോട്ടത്തിലാണ് നടന്നത്. ഒരുഘട്ടത്തില്‍ പരാതിക്കാരി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ സിപിഎം പത്തുകോടി വാഗ്ദാനം ചെയ്‌തെന്ന് ഇര ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

 


സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് സോളാര്‍ക്കേസിന് സമാനരീതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുകയാണ്. പിണറായി വിജയന്റെ കാര്യത്തില്‍ ഇരട്ട നീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

മൂന്നു പോലിസ് സംഘങ്ങള്‍ സോളാര്‍ കേസ് പരിശോധിച്ചെങ്കിലും തെളിവ് കണ്ടെത്താനാകാതെ കേസ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. അതും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുമ്ബോള്‍ കഴിഞ്ഞ ജനുവരി 24നാണ് കേസ് സിബിഐക്കു വിട്ടത്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ശിവരാജന്‍ കമ്മീഷന്‍, പരാതിക്കാരുടെ വ്യാജകത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപോര്‍ട്ട് ഹൈക്കോടതി നിരാകരിക്കുകയും കത്തും കത്തിലെ ആരോപണങ്ങള്‍ കോടതി നീക്കം ചെയ്യുകയും ചെയ്തതാണ്. ഈ കത്തിന്റെ അടിസ്ഥാനത്തിലുള്ള സിബിഐ അന്വേഷണത്തിന്റെ ഫലം എന്താണെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയ്ക്കല്‍ വരെ പോകേണ്ടതില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (2 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (2 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (2 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (2 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (2 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (3 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (4 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (4 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (5 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (5 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (5 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (5 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (5 hours ago)

Malayali Vartha Recommends