Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഉള്ള് പിടയുമ്പോഴും... സിനിമയില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ പലപ്പോഴായി പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്; എന്നാല്‍ മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നു പറയാന്‍ ഇതുമാത്രമേ തനിക്കുള്ളൂവെന്ന് ചിത്ര; അന്ന് തുണയായത് മമ്മൂട്ടി

22 AUGUST 2021 08:36 AM IST
മലയാളി വാര്‍ത്ത

നടി ചിത്രയുടെ അകാലത്തിലുള്ള വേര്‍പാടിലാണ് മലയാള സിനിമ. ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയതാരമാണ് ചിത്ര.

ശശികുമാറിന്റെ ആട്ടകലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് നടി സിനിമയുടെ അകത്തളത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീടങ്ങോട്ട് അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, അദൈ്വതം, ആറാം തമ്പുരാന്‍ തുടങ്ങി സൂത്രധാരനില്‍ വരെ വളരെ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രയെത്തി. എന്നാല്‍ സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ചിത്ര തുറന്ന് പറഞ്ഞിരുന്നു.

 



മലയാളസിനിമയ്ക്കു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങള്‍ തന്നെ ചിത്രയെ തേടിയെത്തി. എന്നാല്‍ തടവറയിലെ രാജകുമാരിയെ പോലെയായിരുന്നു വര്‍ഷങ്ങളോളമുള്ള തന്റെ ജീവിതമെന്ന്...

'വലിയ ബാനറുകള്‍, വലിയ സംവിധായകര്‍, വലിയ എഴുത്തുകാര്‍ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവര്‍ക്ക് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്പക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറഞ്ഞിട്ടാവാം സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധികമാരോടും സംസാരിക്കാത്ത എന്റെ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസി. ഡയറക്ടര്‍ ഉണ്ടായിരുന്നു.

 



അയാള്‍ എപ്പോഴും പറയും 'രണ്ടുകൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും.' എന്റെ മുഖത്തുനോക്കിയാവും അയാളിത് പറയുക.

കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധായകനായി. ആളുടെ ഒരു പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂക്കയാണ് നായകന്‍. ഒരു പാട്ടുസീനില്‍ ഞാന്‍ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാന്‍ മിണ്ടാത്തതിലുള്ള പ്രതികാരം മനസില്‍വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു. ഞാനാകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഓ.കെ പറഞ്ഞത്. മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നുപറയാന്‍ ഇതുമാത്രമേ എനിക്കുള്ളൂ'. എന്നും ചിത്ര പറഞ്ഞു.

സിനിമ മേഖലയില്‍ തനിക്ക് അഭയ കേന്ദ്രം ലോഹിതദാസായിരുന്നുവെന്ന് ചിത്ര മുമ്പ് വെളിപ്പെടുത്തിയിരുന്നു.

 



'ചിത്തൂ...ലോഹിയുടെ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രം കാതില്‍ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തുവിടുക. അവ ലഭിക്കുമ്പോള്‍ അളവറ്റ ആത്മവിശ്വാസവും കൂടെ ആളുണ്ടെന്ന സുരക്ഷിതത്വബോധവും ഉള്ളിലാളും. 'പിറക്കാതെ പോയ സഹോദരന്റെ സ്ഥാനമായിരുന്നു ലോഹിക്ക് എന്റെ ജീവിതത്തില്‍.

സിനിമയിലെ മുഴുവന്‍ പുരുഷന്മാരും എന്റെ മകളെ വഴിതെറ്റിക്കാന്‍ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിക്കുന്ന അപ്പയ്ക്ക് പോലും ലോഹിയെ വലിയ കാര്യമായിരുന്നു. അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും തീര്‍ത്തും ഏകാന്തയാക്കി മാറ്റിയ കാലത്ത് ലോഹിതദാസ് എനിക്കൊരു അഭയകേന്ദ്രമായിരുന്നു.

 



അച്ഛന്റെ സ്വഭാവം നാള്‍ക്കുനാള്‍ കടുത്തുവന്നു. ലൊക്കേഷനിലും വീട്ടിലും ഇടംവലം തിരിയാന്‍ സമ്മതിക്കില്ല. വീട്ടിലെ ലാന്റ് ഫോണ്‍ തൊടാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റ് കേള്‍ക്കുന്നതിന്റെയും ജോലിയുടെയും തിരക്കിനിടയില്‍ മകളെ പരിഗണിക്കുന്നതില്‍ അദ്ദേഹത്തിന് വീഴ്ച വരുകയും ചെയ്തു. ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്ന നേരങ്ങളില്‍ ഞാന്‍ ലോഹിയെ വിളിക്കും.

അച്ഛന്റെ സ്‌നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതത്തിന്റെ കടും കയ്പും ഇടയ്ക്കിടെ ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്പോള്‍ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്. ചിത്തൂ അച്ഛന്റേത് സ്‌നേഹക്കുറവല്ല, സ്‌നേഹക്കൂടുതലാണ് എന്ന് ഒരിക്കല്‍ നീ മനസിലാക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (16 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (24 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (30 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (54 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (59 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends