Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം വേദനിക്കുന്ന ഓര്‍മ്മ... അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാര്‍ക്കശ്യം ഒന്നുകൂടി വര്‍ദ്ധിച്ചു; ലൊക്കേഷനില്‍ വച്ച് ആരുമായും സംസാരിച്ചുകൂടാ; ശോഭനയുമായുള്ള പിണക്കത്തെക്കുറിച്ച് ചിത്ര പറഞ്ഞത്

22 AUGUST 2021 10:02 AM IST
മലയാളി വാര്‍ത്ത

ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് ചിത്ര. മലയാളസിനിമയ്ക്കു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങള്‍ തന്നെ ചിത്രയെ തേടിയെത്തി. എന്നാല്‍ തടവറയിലെ രാജകുമാരിയെ പോലെയായിരുന്നു വര്‍ഷങ്ങളോളമുള്ള തന്റെ ജീവിതം.

അച്ഛന്റെ കാര്‍ക്കശ്യത്തിന്റെ ചൂടില്‍ തനിക്ക് പലപ്പോഴും സ്വയം ഉരുകേണ്ടിവന്നിട്ടുണ്ടെന്നും, നടി ശോഭനയുമായുള്ള പിണക്കത്തിനും അത് കാരണമായെന്നും നടി തുറന്നു പറഞ്ഞിട്ടുണ്ട്.

 



'അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാര്‍ക്കശ്യം ഒന്നുകൂടി വര്‍ദ്ധിച്ചു. ലൊക്കേഷനില്‍ വച്ച് ആരുമായും സംസാരിച്ചുകൂട. ഷൂട്ടിംഗ് തീര്‍ന്നാല്‍ നേരെ മുറിയിലെത്തണം. ലൊക്കേഷനില്‍ ഇതരനടികളുമായി ഏതൊരു കോണ്‍ടാക്ടും പാടില്ല. അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ. അമ്മയില്ലാതെ വളരുന്ന മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നത്.

നടിയായതുതന്നെ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് പിടിച്ചിട്ടില്ല. പിന്നെ പേരുദോഷം കേള്‍പ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക.

 



ഒപ്പം അഭിനയിക്കുന്ന സീമചേച്ചിയും ഉര്‍വശിയും ശോഭനയും ഉണ്ണിമേരിചേച്ചിയുമെല്ലാം കമ്പനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോള്‍ എന്റെ സങ്കടം വര്‍ദ്ധിക്കും. സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാന്‍ കഴിഞ്ഞിരുന്നു. 'സ്‌നേഹം കൊണ്ടാ മോളേ അച്ഛന്‍ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് 'എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കും.

ഡോളര്‍ എന്ന ചിത്രത്തിലേക്ക് ഓഫര്‍ വന്നത് അനിയത്തിയുടെ കല്യാണം നിശ്ചയിച്ച കാലത്താണ്. യാതൊരു കാരണവശാലും അച്ഛന് വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. അമേരിക്കയിലാണ് ഷൂട്ടിംഗ്. ഇരുപത് ദിവസത്തെ ഡേറ്റായിരുന്നു നല്‍കിയത്. മനസ്സില്ലാ മനസോടെ എന്നെ തനിച്ച് വിട്ടു. ശരണ്യയുമുണ്ടായിരുന്നു ആ സിനിമയില്‍. അടിച്ചുപൊളിച്ച് അഭിനയിച്ച ഏക ഷൂട്ടിംഗ് സെറ്റ് ഡോളറുടേതായിരുന്നു. ശരണ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം അതേ തീവ്രതയോടെ ഇപ്പോഴും തുടരുന്നു.

 

 



ഒരിക്കല്‍ ഏതോ സിനിമയുടെ സെറ്റില്‍വച്ച് ശോഭന എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. വിവരമറിഞ്ഞ് അച്ഛന്‍ കലിതുള്ളി. 'അവളാരാ, നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ'... ഞാന്‍ മുറിയില്‍ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നു.

അച്ഛന് കിഡ്‌നി പ്രോബ്ലം കലശലായകാലം. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ഉണ്ട്. ഞാനന്ന് സിനിമാഭിനയം തന്നെ ഏതാണ്ട് മറന്ന മട്ടാണ്. ആ സമയത്താണ് ലോഹി സൂത്രധാരനിലേക്ക് വിളിക്കുന്നത്. അച്ഛന്റെ രോഗവിവരം പറഞ്ഞ് ഒഴിയാന്‍ നോക്കിയപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. നല്ല കഥാപാത്രമാണ്. തെങ്കാശിയിലാണ് ഷൂട്ടിംഗ്. ചിത്തു രണ്ടുദിവസം അഭിനയിച്ചിട്ട് അഞ്ചു ദിവസം വീട്ടില്‍ നിന്നോളൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.ലോഹിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടല്ല. എന്നോടുള്ള സ്‌നേഹാധിക്യമാണ് ആ നിര്‍ബന്ധത്തിന്റെ പ്രേരണ...

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (42 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (51 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends