കിളിമാനൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ബസില്‍ നിന്നും ലഭിച്ച ബാഗില്‍ എയര്‍ഗണും എയര്‍ പിസ്റ്റളും കണ്ടെത്തിയ സംഭവത്തില്‍ അന്വഷണം ഊര്‍ജിതമാക്കി

കെ എസ് ആര്‍ ടി സി ബസില്‍ ബാഗില്‍ എയര്‍ഗണും എയര്‍ പിസ്റ്റളും കണ്ടെത്തിയ സംഭവത്തില്‍ അന്വഷണം ഊര്‍ജിതമാക്കി. ബാഗില്‍ നിന്ന് കണ്ടെത്തിയ പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത്26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോര്‍ട്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഈ സംഭവവുമായി ബന്ധപ്പെട്ട കാരാറുകള്‍ ആണ് ബാഗില്‍ ഉള്‍പ്പെട്ടതെന്നും വിവരമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസുമായി സഹകരിച്ചാണ് അന്വഷണം നടത്തുന്നത്.
എയര്‍ ഗണ്‍, എയര്‍ പിസ്റ്റല്‍, പാസ്‌പോര്‍ട്ട് തുടങ്ങി വിവിധ രേഖകള്‍ അടങ്ങിയതായിരുന്നു ബാഗ്. കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസില്‍ നിന്നാണ് ബാഗ് ലഭിച്ചത്. 17 യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ് കിളിമാനൂര്‍ എത്തുന്നതിന് മുന്‍പ് അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു.
തുടര്‍ന്ന് ബസിനുള്ളില്‍ കണ്ടക്ടര്‍ നടത്തിയ പരിശോധനയിലാണ് ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും െ്രെഡവറും ചേര്‍ന്ന് ബാഗ് കിളിമാനൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha

























