കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ്; ഇന്ന് മുതൽ എയർ ഇന്ത്യ സർവീസ് ആരംഭിക്കും

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുകയുണ്ടായി. എയര്‍ ഇന്ത്യയുടെ വിമാനമാണ് സര്‍വ്വീസ് നടത്തുക. ഓഗസ്റ്റ് 22 ഞായറാഴ്ചയാണ് ആദ്യ സര്‍വീസ് പുറപ്പെടുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ് ഉണ്ടാകുക. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറുന്നതാണ്.
കൂടാതെ ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടന്‍ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്.കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള സര്‍ക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമാകുന്നത്.
യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്‌ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്ബര്‍ ലിസ്റ്റിലേക്ക് മാറ്റിയതോടെയാണ് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് വഴിയൊരുങ്ങിയത്.കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള സര്‍ക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമാകുന്നത്.
https://www.facebook.com/Malayalivartha

























