'വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരോട് വാക്സിന്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാൻ നഴ്‌സാണ്! എനിക്ക് എന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ല...കൊറോണ എത്രത്തോളം അപകടകാരിയെന്ന് മനസിലാക്കിയത് അപ്പോഴാണ്....' വൈറലായി യുവതിയുടെ വാക്കുകൾ

കോവിഡ് കാരണം തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട വനേസ ആല്‍ഫെര്‍മാന്‍ എന്ന യുവതി തന്റെ ദുരനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തി. 'വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരോട് വാക്സിന്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ഗര്‍ഭിണിയായ സമയത്ത് വാക്സിനുകള്‍ ലഭ്യമാകാന്‍ തുടങ്ങി, എനിക്ക് എടുക്കാന്‍ കഴിഞ്ഞില്ല' എന്നും വനേസ പറയുകയുണ്ടായി.
നഴ്‌സായ വനേസ എന്ന യുവതി കൊറോണ രോഗികളുടെ ചികിത്സയില്‍ ഏര്‍പ്പെട്ടിരുന്നു, പക്ഷേ അവള്‍ക്ക് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇന്നും അവള്‍ അതില്‍ ഖേദിക്കുകയാണ് . ഈ സംഭവത്തിന് ശേഷം വാക്സിന്‍ എടുക്കാന്‍ അവള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. തീര്‍ച്ചയായും വാക്സിന്‍ എടുക്കുക, അത് അവഗണിക്കരുത്, അങ്ങനെ മറ്റേതൊരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്നും അവള്‍ പറയുന്നു.
അമേരിക്കയിലെ മിസോറി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ നഴ്സാണ് വനേസ എന്ന യുവതി. 2020 നവംബറില്‍ അവള്‍ക്കും ഭര്‍ത്താവിനും കോവിഡ് ബാധിക്കുകയുണ്ടായി. ആ സമയത്ത് വനേസ കൊറോണ രോഗികളെ ചികിത്സിക്കുകയും കൂടാതെ ഗര്‍ഭിണിയുമായിരുന്നു.
ആയതിനാൽ തന്നെ കൊറോണ അണുബാധ എത്രത്തോളം അപകടകരമാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. നേരിയ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ അവള്‍ ടെസ്റ്റ് ചെയ്യുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു. എല്ലാം നന്നായി പോകുന്നുവെന്ന് തോന്നി, പക്ഷേ ഇവിടെ നിന്ന് അപകടം ആരംഭിക്കുകയായിരുന്നു.
സുഖം പ്രാപിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷം നടുവേദനയും വയറുവേദനയും അനുഭവപ്പെടുകയുണ്ടായി. പ്രസവ വേദനയെ തുടര്‍ന്ന് 2020 നവംബര്‍ 14 ന് ഉച്ചയ്ക്ക് 1.30 ന്‌ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. എനിക്ക് എന്തോ കുഴപ്പം തോന്നിയിരുന്നു. താമസിയാതെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍, ഞാന്‍ 22 ആഴ്ച പ്രായമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി, പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ ശിശു മരിച്ചു.
എന്റെ നവജാത ശിശുവിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും കൊറോണ സങ്കീര്‍ണമായതിനാല്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പൊക്കിള്‍ക്കൊടിയില്‍ രക്തം കട്ടപിടിച്ചതിനാല്‍ ഡോക്ടര്‍മാരുടെ ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞ് മരിച്ചത്. എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
അങ്ങനെ അടുത്തിടെ നടന്ന പല ഗവേഷണങ്ങളിലും ഗര്‍ഭകാലത്ത് അമ്മയ്ക്ക് കോവിഡ് ഉണ്ടെങ്കില്‍ ഗര്‍ഭം അലസലിനു സാധ്യത കൂടുതലാണെന്ന അപകടസാധ്യത ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയിട്ടുണ്ട്.മുലയൂട്ടുന്ന അമ്മമാരും അമ്മയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളും ആവശ്യമായ വാക്സിന്‍ എടുക്കണം. അത് അവര്‍ക്ക് തികച്ചും സുരക്ഷിതമാണ് എന്നും അവർ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























