Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേരളത്തെ ഞെട്ടിച്ച് 100 യുവതികള്‍ ഐഎസിലേയ്ക്ക്... കേന്ദ്ര ഏജന്‍സികള്‍ വിരിച്ച വലയില്‍ കുടുങ്ങിയതിങ്ങനെ

22 AUGUST 2021 06:01 PM IST
മലയാളി വാര്‍ത്ത

ഭീകര വാദത്തിൽ ഒട്ടും പിന്നിലല്ലാത്ത കേരളത്തിൽ വനിത തീവ്രവാദികളുടെ എണ്ണം വർധിക്കുന്നത് ഭീഷണി ഉളവാക്കുന്നതാണ്.ഉന്നത വിദ്യാഭ്യാസമുള്ള നിരവധി പെണ്‍കുട്ടികള്‍ ഐ എസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ചാവേറുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് നിസംശയം പറയാം.അതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഐ.എസുമായി ബന്ധമുള്ള രണ്ട് യുവതികളെ കണ്ണൂരില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത് വാർത്ത ഗൗരവമേറിയതാണ്.അറസ്റ്റിലായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നീ യുവതികള്‍ക്ക് സംസ്ഥാന വ്യാപകമായി സ്ത്രീകളുമായി ബന്ധമുണ്ട്. ഏഴ് പേരടങ്ങുന്ന മലയാളി പെണ്‍ സംഘം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരില്‍ പോകാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഐഎയുടെ പിടിയിലായ വനിതാ ഭീകരര്‍ ഉള്‍പ്പെടെയുള്ളവര്‍ ഐഎസില്‍ ചേര്‍ന്നു പോരാടാന്‍ ഇറാനിലെ ടെഹ്‌റാനില്‍വരെ പോയെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിലൊരുവള്‍ കശ്മീരിലെ കൊടുംഭീകരര്‍ക്കു പണമെത്തിച്ചു നല്‍കിയെന്നതും അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഐഎസിനുവേണ്ടി പോരാടാന്‍ പോയി അഫ്ഗാന്‍ ജയിലിലടയ്ക്കപ്പെട്ട നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളായ വനിതാ ഭീകരരെ താലിബാന്‍ മോചിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് രണ്ട് ഐഎസ് വനിതാ ഭീകരര്‍ കൂടി കേരളത്തില്‍ നിന്ന് പിടിയിലായിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഐഎസിന്റെ വിളനിലമായ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന കൊച്ചു കേരളത്തില്‍പ്പോലും ഈ ഭീകര സംഘടന ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ഐഎസില്‍ ചേര്‍ന്ന് ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യക്കാരില്‍ അധികം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനോട് മുഖംതിരിക്കുന്ന സമീപനമാണ് സംസ്ഥാനം ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരളത്തിലെ സര്‍ക്കാരില്‍നിന്നും, അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഇവര്‍ക്ക് സംരക്ഷണം കിട്ടുന്നു എന്നത് കാണാതെ പോകരുത്.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നൂറോളം യുവതികളാണ് ഐ.എസ് ആശയങ്ങള്‍ പങ്കുവെക്കുന്നു എന്നത് കേരത്തിൽ വേരോടുന്ന ഭീകര വാദത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.സിന് വേണ്ടി ആശയപ്രചാരണംനടത്തിവരുന്നു.ഇവരുടെ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ലീപ്പിങ് സെല്ലുകള്‍ അഫ്ഗാന്‍ പ്രശ്നം ഉടലെടുത്തതോടെ സജീവമായിരിക്കുകയാണ്.ഏത് സമയത്തും സജ്ജമായിരിക്കാന്‍ ഇവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ദല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം രഹസ്യമായാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ദല്‍ഹിക്ക് ഇവരെ കൊണ്ടുവരുകയും എന്‍ഐഎ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളാണ് ഇവര്‍. സ്‌കൂളുകള്‍, പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്താനും അപായപ്പെടുത്താനുമായി ഇവര്‍ ചാവേര്‍ സംഘം രൂപീകരിച്ചിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

മാത്രമല്ല കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിനു മുന്‍പ് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കടകവിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ബെഹ്‌റ പറയുന്നതുപോലുള്ള സ്ലീപ്പിങ് സെല്ലുകള്‍ സംസ്ഥാനത്തില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചു. ജിഹാദികള്‍ക്കും അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാണ് ഇത്തരം നിരുത്തരവാദമായ പ്രസ്താവനകളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രാകൃതമായ മതശാസനകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന താലിബാന്‍ അഫ്ഗാനില്‍ വീണ്ടും അധികാരം കൈക്കലാക്കിയതിനെക്കുറിച്ചും കേരളത്തില്‍ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ ഇസ്ലാമിക ഭീകരതയ്ക്ക് വളംവയ്ക്കുന്നതാണ്. അഫ്ഗാന്‍ വനിതകളെ താലിബാന്‍ ഭീകരര്‍ വെപ്പാട്ടികളാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും, മതതത്വങ്ങള്‍ അനുസരിക്കാത്തതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യുന്നതുമൊക്കെ അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്ന് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും വക്താക്കള്‍ പറയുന്നതിനെ നിസ്സാരമായി കാണാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (17 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (31 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (55 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends