സാങ്കേതിക തകരാര്‍; കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ സർവീസ് റദ്ദാക്കി; വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

സാങ്കേതിക തകരാര്‍ മൂലം ഇന്ന് ആരംഭിക്കാനിരുന്ന കൊച്ചി - ലണ്ടന്‍ വിമാന സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസാണ് റദ്ദാക്കിയത്. പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല.
അതേസമയം വിമാനം വൈകുന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഇതോടെ 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടതോടെ ഒരു അറിയിപ്പ് പോലും ലഭിക്കാത്തതിനാല്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha

























