Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ജെ.ആർ എഫിന് പാര്‍ട്ട് ടൈം റിസര്‍ച്ച്‌ ഇല്ലല്ലോ വിസ്മയമേ, സഖാവാണെങ്കില്‍ എന്തും സാധ്യമാണ്'; സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ

22 AUGUST 2021 08:43 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ. ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു എന്ന് ജോണ്‍ ഡിറ്റോ പറയുന്നു. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ എന്ന നിലയില്‍ ഒന്നരലക്ഷത്തോളം മാസശമ്ബളവും വാങ്ങുന്ന അതേസമയം തന്നെ ചിന്ത ജെറോം യുജിസിയുടെ ജെആര്‍എഫ് കിട്ടുകയും ഫുള്‍ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് പിഎച്ച്‌ഡി നേടിയെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതേസമയം യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സായി നിയമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ട് ടൈമാക്കിയെന്നാണ് ചിന്ത പറയുന്നത്. എന്നാല്‍ ജെആര്‍എഫിന് പാര്‍ട്ട് ടൈം റിസര്‍ച്ച്‌ ഇല്ലെന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. സഖാവാണെങ്കില്‍ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനില്‍ പി ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണെന്നും ജോണ്‍ ഡിറ്റോ പറയുന്നു.

ഇപി ജയരാജന്‍, പി.കെ ശ്രീമതി, മെഴ്സിക്കുട്ടിയമ്മ, ശിവന്‍ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണ ചിന്തയ്ക്ക് ഉണ്ടെന്നും പിണറായിയും പാറ പോലെ കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റൊരു വലിയ പദവിയിലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ പിഎച്ച്‌ഡി റിസര്‍ച്ച്‌ എന്ന ജനങ്ങളുടെ സംശയം ചിന്ത ജെറോം മാറ്റിത്തണമെന്നും, നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാന്‍ ഒരു പൗരന്റെ ആകാംക്ഷ മാത്രമാണിതെന്നും ജോണ്‍ ഡിറ്റോ പറയുന്നു.


ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു.
'ചങ്കിലെ ചൈന 'എന്ന അമൂല്യഗ്രന്ഥമെഴുതിയതുമുതല്‍ ആ വിസ്മയമിങ്ങനെ വാനോളം വളര്‍ന്ന് വളര്‍ന്ന് കൊണ്ടിരിക്കുകയുമായിരുന്നു. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സയെന്ന നിലയില്‍ ഒന്നരലക്ഷത്തോളം മാസശമ്ബളവും വാങ്ങി,ചിന്ത നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും വിസ്മയത്തോത് പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അതേ സമയം തന്നെ UGC യുടെ JRF കിട്ടുകയും ഫുള്‍ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് Phd നേടിയെടുക്കുകയും ചെയ്തു. ഡോ. ചിന്താ ജെറോമായി മാറുകയും ചെയ്തു..

യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സായി നിയമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ട് ടൈമാക്കിയെന്നാണ് ചിന്ത പറയുന്നത്. JRF ന് പാര്‍ട്ട് ടൈം റിസര്‍ച്ച്‌ ഇല്ലല്ലോ വിസ്മയമേ.. മാത്രമല്ല. ഫുള്‍ ടൈം പാര്‍ട്ട് ടൈമാക്കാനും സാധ്യമല്ല. സഖാവാണെങ്കില്‍ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനില്‍ .പി.ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണ്. സ്വന്തം ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ച്‌ തീസിസ് തയ്യാറാക്കിയതിനാല്‍ കാലടി സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയില്ല.

ഇളയിടം വൈപ്പിന്‍ മന്ത്രിയുടെ കാല്‍ക്കല്‍ വീണു. സര്‍വ്വകലാശാല V C ക്ക് പ്രത്യേക അധികാരമുണ്ട്. നാലാമതൊരാളെക്കൊണ്ട് തീസിസ് പരിശോധിപ്പിച്ച്‌ ബിരുദം നല്‍കാം.
അങ്ങനെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ V C യെക്കൊണ്ട് നേടിയെടുത്ത ഡോക്ടറേറ്റ് കൊണ്ട് UGC യുടെ നിയമം മറികടന്നു. അധ്യാപകര്‍ Phd നേടണമെന്ന നിയമം. ചിന്താ ജെറോമും ഞങ്ങളുടെ ഈ സംശയം മാറ്റിത്തരണം. മറ്റൊരു വലിയ post ലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ Phd റിസര്‍ച്ച്‌.? ഒന്നുകില്‍ യുവജനക്കമ്മീഷന്‍ എന്ന post ലിരുന്ന് ശമ്ബളം വാങ്ങി Phd റിസര്‍ച്ച്‌ നടത്തി. Ep ജയരാജന്‍, പി.കെ ശ്രീമതി, മെഴ്സിക്കുട്ടിയമ്മ, ശിവന്‍ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണയുണ്ട്. പിണറായിയും പാറ പോലെ കൂടെയുണ്ട്.

സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം കേട്ടതോടെയാണ് ചങ്ങായിക്കു കാര്യം പിടികിട്ടിട്ടിയിട്ടില്ല എന്ന് മനസ്സിലായത്. ചിന്താ ജെറോം റിസര്‍ച്ച്‌ ചെയ്തിട്ടില്ല എന്നോ തീസിസ് വാടകയ്ക്ക് എഴുതി നല്‍കുന്ന മാഫിയയുടെ കയ്യില്‍ നിന്ന് പണം നല്‍കി കൈപ്പറ്റിയെന്നോ ഞാന്‍ പറയുന്നില്ല. നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാന്‍ ഒരു പൗരന്റെ ആകാംക്ഷ മാത്രം. ഫിലോസഫി പാര്‍ട്ട് ടൈം റിസര്‍ച്ച്‌ ചെയ്യാന്‍ ഞാന്‍ യൂണിവേഴ്സിറ്റികളെ സമീപിച്ചപ്പോള്‍ വലിയ ചട്ടങ്ങളാണ് പറഞ്ഞത്. അത് ഞാന്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
ഡോക്ടറേറ്റ് ഒന്നും കിട്ടാതെ.

അസൂയ കൊണ്ടാണ്. മോഡിയെ പിന്തുണയ്ക്കാതെ സഖാവായി നിന്നിരുന്നെങ്കില്‍ ജോണ്‍ ഡിറ്റോ, നിന്റെ പുസ്തകത്തിന് സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡും, സ്കൂള്‍ അധ്യാപകരുടെ രചനയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്ക്കാരവും കിട്ടിയേനെ. എന്തിന്, പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (16 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (24 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (30 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (54 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (59 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends