വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി; പത്തൊമ്പതുകാരി ഒളിച്ചോടിയത് നെടുമങ്ങാട് സ്വദേശിയായ യുവാവിനൊപ്പം; മകളെ കാന്മാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്‍റെ സഹോദരിയായ 19കാരി മുങ്ങി. മകളെ കാന്മാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ തിരുവല്ല പോലീസിനെ സമീപിച്ചു.
ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്ബ് വധൂഗൃഹത്തിലെത്തിയ കുടുംബ സുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ല നഗരത്തില്‍ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. തുടര്‍ന്ന് പാര്‍ക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശു കവലയിലെ ജൂവലറിയില്‍ കയറിയ മാതാവിനോട് സമീപത്തെ കമ്ബ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്നറിയിച്ച് യുവതിയും പോയി.
ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മാതാവ് മകളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫായ നിലയിലായിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























