Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍... താലിബാനില്‍ നിന്നും രക്ഷപ്പെടാന്‍ നിരവധി അഫ്ഗാന്‍ യുവതികള്‍ക്ക് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് അനുഭവിക്കേണ്ടി വരുന്നത് കൊടിയ പീഡനം; രക്ഷപ്പെടാന്‍ വിവാഹവും അഭിനയവും പണം നല്‍കലും ഒക്കെ വേണമത്രെ

04 SEPTEMBER 2021 08:49 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ സൈന്യം കൂടി പോയതോടെ അഫ്ഗാന്‍ യുവതികള്‍ അനുഭവിക്കുന്നത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ നിന്നും രക്ഷപ്പെടാന്‍ പലായനം ചെയ്യുന്നതിനായി നിരവധി അഫ്ഗാന്‍ യുവതികള്‍ക്ക് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വിവാഹം കഴിക്കേണ്ടി വന്നതായാണ് പറയുന്നത്.

യു.എസിലേക്ക് കുടിയൊഴിപ്പിക്കപ്പെടുന്നതിന് അര്‍ഹത നേടുന്നതിനായാണ് ഇവര്‍ വിവാഹത്തിന് നിര്‍ബന്ധിതരായത്. താലിബാന്റെ കൈകളാല്‍ കടുത്ത പീഡനങ്ങള്‍ ഭയക്കുന്ന സ്ത്രീകളുടെ നിസഹായാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് പുറത്ത് വിട്ടത്.

 



യു.എ.ഇയിലെ ഒരു ഒഴിപ്പിക്കല്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നത്. ചില അഫ്ഗാന്‍ കുടുംബങ്ങള്‍ സ്ത്രീകളെ താലിബാനില്‍ നിന്നും രക്ഷപ്പെടാന്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍, അവരുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനോ ഭര്‍ത്താവായി അഭിനയിക്കാനോ പലായനം ചെയ്യാന്‍ യോഗ്യരായ ചില പുരുഷന്മാര്‍ക്ക് കുടുംബങ്ങള്‍ പണം നല്‍കുകയായിരുന്നു.

യു.എസ് ഉദ്യോഗസ്ഥര്‍ ഈ പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അഫ്ഗാന്‍ സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയാകാന്‍ സാദ്ധ്യതയുള്ള ഇത്തരം കേസുകള്‍ തിരിച്ചറിയാന്‍ യു.എസ് നയതന്ത്രജ്ഞര്‍ യു.എ.ഇയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിഷയത്തില്‍ ആഭ്യന്തര സുരക്ഷാ, പ്രതിരോധ വകുപ്പ് എന്നിവയുമായി ഏകോപിപ്പിക്കുമെന്ന് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളും അതിക്രമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പെണ്‍കുട്ടികളെ ഭീകരരില്‍ നിന്ന് രക്ഷിക്കുന്നതിനായി മറ്റു പ്രവിശ്യകളില്‍ നിന്നും അവരെ കാബൂളിലേക്ക് അയക്കുന്ന പ്രവണത താലിബാന്‍ മുന്നേറ്റത്തിന്റെ തുടക്കത്തില്‍ പല കുടുംബങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടായി. എന്നാല്‍ കാബൂള്‍ കൂടി ഭീകരരുടെ നിയന്ത്രണത്തിലായതോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലിലേക്ക് അവര്‍ വഴുതി വീഴുകയായിരുന്നു.

അതേസമയം റഷ്യയോടൊപ്പം അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനയെയും പ്രധാന പങ്കാളിയായി കാണുകയാണ് താലിബാന്‍. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപബ്‌ളിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ വക്താവ് സഹീബുളള മുജാഹിദ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ താലിബാനെ ആദ്യമായി അംഗീകരിച്ച രാജ്യം ചൈനയാണ്.

 



അഫ്ഗാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകാന്‍ ചൈനീസ് സഹായത്തോടെ സാധിക്കും. അഫ്ഗാനില്‍ നിക്ഷേപം നടത്താനും ചൈന സന്നദ്ധമാണ്. പുരാതന പട്ടുപാതയെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന പ്രഖ്യാപിച്ചിരിക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയിലൂടെ രാജ്യത്തിന്റെ വികസനവും നടക്കുമെന്നതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നതായും താലിബാന്‍ അറിയിച്ചു.

ധാരാളം ചെമ്പ് ശേഖരമുളള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ചെമ്പ് ഖനികളുടെ നവീകരണം ചൈനീസ് സഹകരണത്തോടെ നടത്താമെന്നും ഇതുവഴി രാജ്യാന്തര വിപണിയില്‍ സാന്നിദ്ധ്യമാകാനുമാണ് താലിബാന്റെ ശ്രമം. മുന്‍പ് ഇന്ത്യയുമായും നല്ല ബന്ധം ആഗ്രഹിക്കുന്നതായും അഫ്ഗാന് അനുകൂലമായ നിലപാട് ഇന്ത്യയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അഫ്ഗാന്‍ മണ്ണ് ആരും ഉപയോഗിക്കരുതെന്ന ആഗ്രഹമാണ് ഇന്ത്യയ്ക്കുളളതെന്നാണ് ഇന്ത്യ താലിബാനെ അറിയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (5 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends