ഭര്‍ത്താവും മൂന്ന് മക്കളുമുള്ള വീട്ടമ്മ ബന്ധമുപേക്ഷിച്ച് ഇളയമകനെയും കൂട്ടി കാമുകനൊപ്പം കൂടി.....വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കലഹം പതിവായി, ഒടുവില്‍ വീട്ടമ്മയെ കാമുകന്‍ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചു മൂടി.....സിന്ധുവിന്റെ ഇളയമകന്‍ മൊഴി നല്‍കിയെങ്കിലും വേണ്ടവിധം പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ലെന്നു ബന്ധുക്കള്‍, ഇന്നലെ ബന്ധുക്കളെത്തി അടുക്കളയിലെ അടുപ്പ് പൊളിച്ചുനീക്കി രണ്ടടിയോളം മണ്ണ് മാറ്റിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...

കൊച്ചുകാമാക്ഷി വലിയപറമ്പില്‍ സിന്ധു(45)വിന്റെ മൃതദേഹമാണു പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കണ്ടെത്തിയത്. അഞ്ചുവര്‍ഷത്തോളമായി സിന്ധുവിനൊപ്പം താമസിച്ചിരുന്ന ബിനോയി ഒളിവിലാണ്.
ഭര്‍ത്താവും മൂന്ന് മക്കളുമുള്ള സിന്ധു ബന്ധമുപേക്ഷിച്ച് ബിനോയിക്കൊപ്പം കഴിയുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സിന്ധുവിന്റെ 12 വയസുള്ള ഇളയമകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പലപ്പോഴും സംശയത്തിന്റെ പേരില്‍ കലഹം പതിവായിരുന്നു. കഴിഞ്ഞ 11-ന് സിന്ധു മകളെ ഫോണ്‍ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചെന്നു ബന്ധുക്കള്‍ പറയുന്നു.
മുന്‍ഭര്‍ത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണു സിന്ധുവിനെ കാണാതായത്. കഴിഞ്ഞ 15-നു ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതിപ്പെട്ടു.
പിറ്റേന്ന് പോലീസ് എത്തിയതറിഞ്ഞു ബിനോയി ഒളിവില്‍പ്പോയി. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല.
ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്നു സിന്ധുവിന്റെ ഇളയമകന്‍ മൊഴി നല്‍കിയെങ്കിലും വേണ്ടവിധം പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ലെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ ബന്ധുക്കളെത്തി അടുക്കളയിലെ അടുപ്പ് പൊളിച്ചുനീക്കി രണ്ടടിയോളം മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് എത്തി വീടിനു കാവലേര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് റാന്നി, പൊള്ളാച്ചി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ബിനോയിയെ പിടികൂടാനായില്ല. ഇയാള്‍ തമിഴ്നാട്ടിലുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം ഇന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കും.
"
https://www.facebook.com/Malayalivartha