ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തതിന് രക്ഷിതാക്കള്‍ ശാസിച്ചു....പിണങ്ങിയ വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങി, അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍...

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തതിന് രക്ഷിതാക്കള്‍ ശാസിച്ചു....പിണങ്ങിയ വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങി, അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍...
പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും ചെക്കിടിക്കാട് കരുവേലില്‍ ഓമനക്കുട്ടന്റെ മകനുമായ അഭിജിത്ത് (15) ആണ് മരിച്ചത്.
ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാതിരുന്ന അഭിജിത്തിനെ രക്ഷിതാക്കള്‍ വഴക്കുപറഞ്ഞശേഷം ഫോണ്‍ വാങ്ങിവെച്ചിരുന്നു. ഫോണ്‍ വാങ്ങിയ പേരില്‍ രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ അഭിജിത്തിനെ വ്യാഴാഴ്ച രാത്രിയില്‍ പലസ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
തുടര്‍ന്ന് പിതാവ് ഓമനക്കുട്ടന്‍ വിവരം എടത്വാ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പുലര്‍ച്ചെ പടഹാരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം അഭിജിത്തിന്റെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. ഉച്ചയോടെ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























