Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നിപ്പ വന്ന പോലെ പോകും; കോവിഡ്-19 മായി താരതമ്യം ചെയ്യുമ്പോൾ നിപ്പ നിസ്സാരം; മുൻകരുതലുകളും മുന്നൊരുക്കങ്ങളും രോഗ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കേണ്ടയെന്നർത്ഥമില്ല; എന്നാൽ നിപയെ ഭയന്നോടരുതെന്ന് മാത്രം; ആശ്വാസ വാക്കുകളുമായി ഡോക്ടർ സുൽഫി നൂഹ്

05 SEPTEMBER 2021 05:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നിപ്പാ വൈറസ് പടർന്നുപിടിക്കുകയാണ്. വളരെയധികം ജാഗ്രത സ്വീകരിക്കേണ്ട നിമിഷങ്ങളിൽ കൂടിയ സംസ്ഥാനം കടന്നു പോകുന്നത്. ഡോക്ടർ സുൽഫി നൂഹ് ഈ വിഷയത്തെപ്പറ്റി വിശദമായ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.

കൊവിഡ് പോലെയോ മറ്റൊരു വൈറൽ പനിയെ പോലെയോ പടർന്നുപിടിക്കുന്ന ഒരു രോഗമല്ല നിപയെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

നിപ്പ വന്ന പോലെ പോകും2757.....................................,...എന്താ സംശയമുണ്ടോ? സംശയമുണ്ടെങ്കിൽ ഈ കണക്കുകളൊന്നു നോക്കണം. 98 മുതൽ 2008 വരെ ലോകത്തെമ്പാടും നിപ്പ ബാധിച്ചത് വെറും 477 പേരിൽ. അതായത് 10 കൊല്ലത്തിനിടയ്ക്ക് 500ൽ താഴെ. ഇവിടെ ദിവസം 30000 കൊവിഡ് വരുമ്പോഴാണ് നിപ്പ അഞ്ഞൂറിൽ താഴെ അതും10 കൊല്ലത്തിൽ.

നിപ്പയുടെ ആർ, ബേസിക്ക് റീപ്രൊഡക്ടീവ് റേറ്റ് അല്ലെങ്കിൽ ആർ 0.2 ചുറ്റുവട്ടമായിരുന്നു കഴിഞ്ഞ തവണ. കൊവിഡ് പോലെയോ മറ്റൊരു വൈറൽ പനിയെ പോലെയോ പടർന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ്പ. ഒരുപക്ഷേ സെൽഫ് ലിമിറ്റിങ്ങ് എന്ന കടുത്ത വാക്ക് ഉപയോഗിക്കാമോയെന്നറിയില്ല. മുൻപ് കേരളത്തിൽ വന്നപ്പോഴും ഇത് അങ്ങനെ തന്നെയായിരുന്നു.

 

 

 

അന്ന് കേരളത്തിൽ പുതിയ രോഗമായതുകൊണ്ടുതന്നെ അത് കണ്ടുപിടിക്കാൻ പെട്ടെന്ന് കഴിഞ്ഞത് വലിയ നേട്ടമായി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അന്നൊരു ഷെർലക്ഹോംസായത് പെട്ടെന്ന് രോഗനിർണയം സാധ്യമാക്കി. അതിനപ്പുറം നിപ്പയിൽ കേരളത്തിൽ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലയെന്നുള്ളതാണ് ശാസ്ത്രസത്യം. അന്ന് നിപ്പ ബാധിച്ചത് വെറും 19 പേരിൽ മാത്രം.

മുൻകരുതലുകൾ എല്ലാം സൂക്ഷിച്ചാൽ പടർന്നുപിടിക്കാൻ വളരെ സാദ്ധ്യത കുറഞ്ഞ രോഗം. കൊവിഡ് 19 മിന്നൽവേഗത്തിൽ പറക്കുമ്പോൾ നിപ്പ ഒച്ചിന്റെ വേഗത്തിൽ ഇഴയുംപറഞ്ഞുവന്നത്, നിപ്പ വന്ന പോലെ പോകും! അതാണ്. നിപ്പ ഒരു സൂനോടിക് രോഗം. അതായത് മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗം, പ്രധാനമായും വവ്വാലുകളിൽ നിന്നും.

രോഗലക്ഷണങ്ങൾ ശക്തമായ പനി ചുമ ശ്വാസംമുട്ടൽ ശരീരവേദന തലവേദന എന്നിവ. ഗുരുതരമായ ശ്വാസതടസ്സം ഉണ്ടാക്കുന്ന തരത്തിൽ ശ്വാസകോശങ്ങളെ ബാധിക്കുമ്പോഴും തലച്ചോറിനെ ബാധിക്കുമ്പോഴും മരണം സംഭവിക്കാം. ഒരു വാക്സിൻ ലഭ്യമല്ല. ഒരുപക്ഷേ വാക്സിൻ ആവശ്യമുണ്ടോ എന്നുള്ളതാണ് ഏറ്റവും പ്രസക്തം .

വളരെ ചുരുക്കം പേരെ ബാധിക്കുന്ന ഒരു അസുഖത്തിന് വാക്സിൻ പഠനങ്ങൾ കൂടുതൽ നടന്നിട്ടില്ല എന്നുള്ളത് സത്യം. എങ്ങനെ തടയാമെന്നുള്ളതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം.നിപ്പാ രോഗം ബാധിച്ച ആൾക്കാരെ സംരക്ഷിക്കുന്നവരും രോഗ ചികിത്സ നടത്തുന്ന ആരോഗ്യ പ്രവർത്തകരും പ്രത്യേകം കരുതൽ വേണം. വവ്വാലുകൾ കടിച്ച ഫലവർഗ്ഗങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ.

ഇതിലെ ഒരുപക്ഷേ ഭയപ്പെടുത്തുന്ന ഭാഗം നിപ്പയുടെ മോർട്ടാലിറ്റി റേറ്റ് ആണ്. ഏതാണ്ട് 40 മുതൽ 75ശതമാനം വരെ. വളരെ ചുരുക്കം പേരെ ബാധിക്കുന്നതുകൊണ്ട് തന്നെ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ സാധ്യതയുള്ള രോഗമാണ് നിപ.

ഒരാളിലേക്ക് അണുബാധ ഉണ്ടായാൽ രോഗലക്ഷണങ്ങൾ പുറത്തുവരാൻ 14 ദിവസത്തോളമെടുക്കും. നമ്മുടെ കോവിഡ് ഡെൽറ്റ വകഭേദത്തിന് ഇത് ഏതാണ്ട് മൂന്നു ദിവസങ്ങൾപറഞ്ഞുവന്നത് നിപ്പ വന്ന പോലെ പോകും. മുൻപും അങ്ങനെ തന്നെ കോവിഡ്-19 മായി താരതമ്യം ചെയ്യുമ്പോൾ നിപ്പ നിസ്സാരം.

മുൻകരുതലുകളും മുന്നൊരുക്കങ്ങളും രോഗ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കേണ്ടയെന്നർത്ഥമില്ല.എന്നാൽ നിപയെ ഭയന്നോടരുതെന്ന് മാത്രം വിളിച്ചു പറയേണ്ടി വരുന്നു.നിപ്പ വന്ന പോലെ പോകും..ഉറപ്പായും.ഡോ സുൽഫി നൂഹു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (17 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (31 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (55 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends