കേരളത്തിൽ അന്യം നിന്ന കൃഷിയെ ഒരു ആഘോഷമാക്കി വളർത്തിക്കൊണ്ടുവന്നു കൂടെ? മധ്യതിരുവിതാംകൂറിലെ ആ സുവർണ കാലത്തെക്കുറിച്ച് സുഷമ

മധ്യതിരുവിതാംകൂറിലെ നെൽ കൃഷി വളരെ വ്യത്യസ്തമാണ്. ഇപ്പോഴിതാ, അതിനെക്കുറിച്ച് പറയുകയാണ് സുഷമ.... വലിയൊരു സുവർണ്ണകാലമായിരുന്നു മധ്യതിരുവിതാംകൂറിലെ നെൽകൃഷി. എങ്ങനെയാണ്അത് ഇല്ലാതായത്.
ആന്ധ്രയിലെ അരികൊണ്ട് എങ്ങനെയാണ് നമ്മളൊക്കെ ആഹാരം കഴിക്കുന്നത്.... ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനും ചേപ്പാടിനും ഇടയ്ക്ക് നിന്ന് നങ്ങ്യാർകുളങ്ങരയിലേക്ക് പോകുമ്പോൾ, പണ്ട് വിശാലമായ നെൽവയലുകൾ ഉണ്ടായിരുന്നു. ഇന്ന് അവിടെ എവിടെയാണെന്ന് ചോദിക്കുകയാണ് ഇവർ.
മധ്യതിരുവിതാംകൂറിൽ പണ്ട് ഉപയോഗിച്ചിരുന്ന നെല്ലുകൾ ഇവയാണ്... ഓരിന് ഒരു പരിധിവരെ സൂക്ഷിക്കാൻ കഴിയുന്നവയാണ് മുണ്ടകൻ. മൂപ്പ് കൂടിയതാണ് ഓരു മുണ്ടകൻ. ഇത് ഒറ്റത്തവണ കൃഷിയിറക്കുന്നത്. കർക്കിടകത്തിൽ കൃഷിയിറക്കും മകരത്തിൽ കൊയ്യും....
അടുത്ത് പറഞ്ഞത് വിരിപ്പു കൃഷിയെ കുറിച്ചാണ്. കൊച്ചു വിത്ത്, ചെമ്പാവ്, തവളക്കണ്ണൻ, ചേറാട് ഇവയൊക്കെ വിരിപ്പ് കൃഷിക്ക് അനുയോജ്യമാണ്. ഇവയൊക്കെ താഴ്ന്ന പ്രദേശങ്ങളിൽ വീഴാതെ, ചേറിൽ പിടിച്ചു നിൽക്കുന്നവയാണ്.
എന്നാൽ നെൽ കൃഷി ഇപ്പോഴുമുള്ളത് പാലക്കാടിലാണ്. എല്ലാവർക്കും അറിയാവുന്നതാണ്.... കേരളത്തിന്റെ നെല്ലറ എന്നാണ് പാലക്കാടിനെ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ പരമ്പരാഗത നെല്ലിനമാണ് മട്ട... അ രിഹാരങ്ങൾ ഉണ്ടാക്കാൻ ഇത് അനുയോജ്യമാണ്.
ആലപ്പുഴയിൽ പ്രശസ്തമായ നെല്ലിനമാണ് പൊക്കാളി. ഇത് ഉപ്പുവെള്ളത്തിൽ നശിക്കില്ല. ആലപ്പുഴ എറണാകുളം, തൃശൂർ ജില്ലകളിലാണ് ഈ ഇനത്തിലെ നെൽകൃഷി കൂടുതലായുള്ളത്.
എന്നാൽ ഈ നെൽ കൃഷികൾ ഒക്കെ ഇന്ന് അന്യം നിന്നു പോയിരിക്കുകയാണ്. നമുക്ക് കൃഷിയേ ഒരു ആഘോഷമാക്കി വളർത്തിക്കൊണ്ടുവന്നു കൂടെ.... എന്ന് ചോദിക്കുകയാണ് ഇവർ.
https://www.facebook.com/Malayalivartha

























