കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ട 12 വയസ്സുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു: കുട്ടിയുടെ അമ്മയ്ക്കും നിപ്പയുടെ ലക്ഷണങ്ങൾ

നിപ്പ ബാധിച്ചു മരിച്ച 12കാരൻ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കുട്ടി സഞ്ചരിച്ച ഇടങ്ങളുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്നു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ നിന്നുള്ള കുട്ടിയാണ് നിപ ബാധിച്ച് മരിച്ചത്.
ഓഗസ്റ്റ് 27ന് വൈകിട്ട് അഞ്ചിനും 5.30നും ഇടയില്‍ ഈ കുട്ടി ചാത്തമംഗലം പാഴൂരില്‍ സമീപത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചിരുന്നതായും അടുത്ത ദിവസം വീട്ടില്‍ തന്നെ ചിലവഴിച്ചതായും റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 1 വരെയുള്ള കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
പനിയെയും ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് ഓഗസ്റ്റ് 29 ന് കുട്ടി എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്‌സ് സെന്‍ട്രല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം മുക്കം, ഓമശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളും കുട്ടി സന്ദര്‍ശിച്ചിരുന്നു.
അന്നേ ദിവസം ഉച്ചയോടെ കുട്ടി മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെ വെന്‍റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനിടെ കുട്ടിയുടെ അമ്മയ്ക്കും നേരിയ രീതിയിൽ പനി അനുഭവംപെട്ടിരിക്കുകയുമാണ്. അമ്മയ്ക്കും നേരിയ രീതിയിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ട്. ഇവർ ഇപ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha

























