കൊറോണയെ പേടിച്ച് പൊതുഗതാഗതം നിയന്ത്രിക്കും; ബസുകള്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ നിർത്താൻ പാടില്ല!! അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പൂട്ടിടും, ഇവ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലൂടെയും കണ്ടെയിന്‍മെന്റ് സോണുകളിലൂടെയുമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കളക്ടർ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി.
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള യാത്ര നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ എന്നിവരെ 2005 ലെ ദുരന്ത നിവാരണ നിമയമം സെക്ഷന്‍ 26&34 പ്രകാരം ചുമതലപ്പെടുത്തിയാണ് ഉത്തരവിട്ടത്.
പ്രതിവാര രോഗ വ്യാപന തോതിന്റെ(ഡബ്ല്യുഐപിആര്‍) അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ദേശീയ പാതകളിലൂടെയും സംസ്ഥാന പാതകളിലൂടെയും കടന്നു പോകുന്ന ബസ്സുകളും മറ്റു പൊതു വാഹനങ്ങളും ഈ പ്രദേശങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
ഇക്കാര്യം കര്‍ശനമായി നടപ്പാക്കാനും ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കിക്കാനുമാണ് നിര്‍ദ്ദേശം. ഡബ്ല്യുഐപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍
ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്നോ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നോ യാത്ര ആരംഭിക്കുന്ന ബസ്സുകള്‍ ഈ പ്രദേശങ്ങളിലൂടെയുളള യാത്ര ഒഴിവാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവിടെത്തന്നെ യാത്ര അവസാനിപ്പിക്കുകയും ചെയ്യണം.
https://www.facebook.com/Malayalivartha

























