കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ജീവനക്കാരന്‍ പിടിയില്‍

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിയായ പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടിവന്നത് ലൈംഗിക അതിക്രമം. പത്തനംതിട്ടയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. സെപ്തംബര്‍ ഒന്നിന് ഇവിടെ താല്‍ക്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനു 16കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയെ പരിചയപ്പെട്ട ബിനു സൗഹൃദം നടിച്ച ശേഷം അശഌല ചുവയോടെ സംസാരിക്കുകയും മോശമായ തരത്തില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി അറിയിച്ചത്. ഓഗസ്റ്റ് 27ന് കൊവിഡ് പോസിറ്റീവായി ചികിത്സയ്‌ക്കെത്തിയതാണ് പെണ്‍കുട്ടി. സെപ്തംബര്‍ രണ്ടിന് കൊവിഡ് നെഗറ്റീവായ ശേഷം ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം വീട്ടില്‍ പോകുന്നതിന് പകരം അടുത്ത സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. ആശുപത്രി അധികൃതര്‍ ഓട്ടോയില്‍ കയറ്റി അയക്കുകയായിരുന്നു. റാന്നിയിലുളള സുഹൃത്തായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കാണാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായ കൗണ്‍സിലിംഗിനും ചോദ്യം ചെയ്യലിനും ശേഷമാണ് തനിക്ക് നേരിട്ട ദുരനുഭവം പൊലീസിനോട് പെണ്‍കുട്ടി അറിയിച്ചത്. പെണ്‍കുട്ടി അറിയിച്ചതനുസരിച്ച് പൊലീസ് ബിനുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























