Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പുലിക്കുട്ടിയോട് കളിച്ചാല്‍... പഞ്ച്ഷീര്‍ തലസ്ഥാനത്ത് കയറിയെന്നു വീമ്പിളക്കിയ താലിബാന് തിരിച്ചടി; 1000 താലിബാന്‍കാരെ തടവിലാക്കി എന്ന് പ്രതിപക്ഷ സഖ്യം; ഏറ്റുമുട്ടല്‍ രൂക്ഷം; ഒരിക്കലും പിടികൊടുക്കാതെ പഞ്ച്ഷീര്‍ പോരാട്ടം ശക്തമാക്കുന്നു

06 SEPTEMBER 2021 09:21 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ പഞ്ച്ഷീര്‍ പിടിച്ചെടുത്തെന്ന് താലീബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും കീഴടങ്ങാതെ ശക്തമായ പോരാട്ടം നടത്തുകയാണ് പഞ്ച്ഷീര്‍. അതേസമയം പഞ്ച്ശഷീറിന്റെ തലസ്ഥാനത്തും താലിബാന്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. അതേസമയം താലിബാന്റെ വ്യാജ പ്രചരണമാണെന്നാണ് പഞ്ച്ഷീര്‍ പറയുന്നത്.

 



പഞ്ച്ഷീറിന്റെ തലസ്ഥാനമായ ബസാറക്കിനോടു ചേര്‍ന്നുള്ള റുഖ ജില്ലാ കേന്ദ്രവും പൊലീസ് ആസ്ഥാനവും കീഴടക്കിയതായും പ്രതിപക്ഷ ശക്തികള്‍ക്ക് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായും താലിബാന്‍ വക്താവ് ബിലാല്‍ കരിമി ട്വിറ്റ് ചെയ്തു.

 



ബസാറക്കില്‍ പോരാട്ടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ച്ഷീര്‍ താഴ്‌വരയ്ക്കുള്ളിലെ അനബ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രോമ ആശുപത്രിയില്‍ താലിബാന്‍ പോരാളികള്‍ എത്തിയതായി ഇറ്റാലിയന്‍ എയ്ഡ് ഗ്രൂപ് എമര്‍ജന്‍സി അറിയിച്ചു. പഞ്ച്ശീറിന്റെ പൂര്‍ണ നിയന്ത്രണം നേരത്തേ ഉറപ്പിച്ചിരുന്നുവെന്നും എന്നാല്‍ ദിവസങ്ങളായി യുദ്ധം തുടരുകയാണെന്നും നേരത്തേ താലിബാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

എന്നാല്‍, ശ്രദ്ധ തിരിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ താലിബാന്‍ ശ്രമിക്കുകയാണെന്ന് പ്രതിരോധ ശക്തികളുടെ ഗ്രൂപ്പായ നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്‍ (എന്‍ആര്‍എഫ്എ) വക്താവ് ഫഹിം ദഷ്ടി പറഞ്ഞു. എന്‍ആര്‍എഫ്എ നേതാവായ അഹ്മദ് മസൂദ് താലിബാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതു തുടരുമെന്ന് വ്യക്തമാക്കി. അദ്ദേഹം രാജ്യാന്തര പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. ഞായറാഴ്ച, നൂറുകണക്കിന് താലിബാന്‍ പോരാളികള്‍ എന്‍ആര്‍എഫ്എ സേനയ്ക്കു കീഴടങ്ങിയതായി മസൂദ് പറഞ്ഞു. മസൂദ്, താലിബാനുമായി ഒത്തുതീര്‍പ്പ് ആവശ്യപ്പെടുകയും നിരവധി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവെങ്കിലും അവ പരാജയപ്പെട്ടിരുന്നു.

 


അതേസമയം രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വരയില്‍ നൂറുകണക്കിനു താലിബാന്‍കാരെ തടവുകാരായി പിടിച്ചെന്ന് പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടു. പ്രവിശ്യ അതിര്‍ത്തിയിലെ ഖവാക് ചുരത്തില്‍ ആയിരക്കണക്കിനു താലിബാന്‍കാരെ വളഞ്ഞുവച്ചതായും ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ച് അവര്‍ പിന്തിരിഞ്ഞോടിയതായും പ്രതിപക്ഷസഖ്യം വക്താവ് പറഞ്ഞു.

ആയിരത്തിലേറെ താലിബാന്‍കാര്‍ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. പഞ്ച്ശീറിലെ ഏഴില്‍ അഞ്ചു ജില്ലകളും പിടിച്ചെന്നാണു താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തതത്. താലിബാനെതിരെ ചെറുത്തുനില്‍പു തുടരുന്ന ഏക പ്രവിശ്യയാണു പഞ്ച്ശീര്‍.

പഞ്ച്ശീറില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ അഫ്ഗാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി മുന്നറിയിപ്പു നല്‍കി. താലിബാന് അധികാരം ഉറപ്പിക്കാനാകുന്നില്ലെങ്കില്‍ അല്‍ഖായിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകള്‍ പിടിമുറുക്കുന്നതിലേക്കാവും അതു നയിക്കുക എന്നും യുഎസ് ജനറല്‍ അഭിപ്രായപ്പെട്ടു. അതിനിടെ, ഭക്ഷ്യവസ്തുക്കളും മരുന്നുകളും വഹിച്ച ഖത്തറിന്റെ വിമാനം ഇന്നലെ കാബൂളിലിറങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends