തകരാറിലായ തെരുവുവിളക്കു മാറ്റി സ്ഥാപിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

തകരാറിലായ തെരുവുവിളക്കു മാറ്റി സ്ഥാപിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. പാമ്പാടിയില്‍ ളാക്കാട്ടൂര്‍ മീന്‍തത്തിക്കല്‍ രാജുവിന്റെ മകന്‍ ഷിന്റോ(28)യാണു മരിച്ചത്.
പാമ്പാടി ടൗണില്‍ കാളച്ചന്തയ്ക്കു സമീപം ഇന്നലെ രാവിലെ 10.30 നാണ് സംഭവം നടന്നത്. പഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന കരാറുകാരന്റെ തൊഴിലാളിയായിരുന്നു യുവാവ്.
പോസ്റ്റില്‍ സുരക്ഷാക്രമീകരണങ്ങളോടെ കയറിയ ഷിന്റോയ്ക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റതാകാമെന്നു പോലീസ് പറഞ്ഞു. പോസ്റ്റിനു മുകളില്‍ കുടുങ്ങിക്കിടന്ന ഷിന്റോയെ അഗ്‌നിരക്ഷാസേനയെത്തിയാണ് താഴെയിറക്കിയത്.
ഷിന്റോയെ സാന്ത്വന പരിപാലനപ്രവര്‍ത്തകനായ നിസാര്‍ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha

























