മൂന്നാറില്‍ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകന്‍ റിസോര്‍ട്ടിലെ മുറിയില്‍ മരിച്ച നിലയില്‍...

മൂന്നാറില്‍ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകനെ റിസോര്‍ട്ടിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളമശേരി തൃക്കാക്കര വടക്കോട്ട് ഉത്രാടംവീട്ടില്‍ എന്‍. മോഹനനാ(47)ണ് മരണമടഞ്ഞത്.
തൃക്കാക്കര വിദ്യാഭാരതി സ്ഥാപനത്തിലെ അധ്യാപകനാണ്. ശനിയാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളായ നാലംഗസംഘം മൂന്നാര്‍ കോളനി റോഡിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്തത്.
യാത്രാക്ഷീണം കാരണം മോഹനന്‍ മുറിയിലെത്തിയ ഉടന്‍ ഉറങ്ങാന്‍ കിടന്നു. ഈ സമയം കൂടെയുണ്ടായിരുന്നവര്‍ പുറത്തുപോയി. 8.30 നു തിരിച്ചു മുറിയിലെത്തിയപ്പോഴാണ് മോഹനനെ അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതു കണ്ടത്.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മൂന്നാര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം കുടുംബത്തിനു വിട്ടുെകാടുത്തു.
"
https://www.facebook.com/Malayalivartha


























