സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ ഇന്ന് തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റി് വിജ്ഞാപനം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ ഇന്ന് തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റി് വിജ്ഞാപനം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ഈ മാസം 13 വരെ പരീക്ഷ നടത്തുന്നതാണ് കോടതി സ്‌റ്റേ ചെയ്തത്. കേസ് 13ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പിനായി സ്വീകരിച്ച മുന്‍കരുതലുകളും ക്രമീകരണങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ട്.
പരീക്ഷ നടത്തണമെന്ന നിലപാടാവും സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക. കോടതി നിര്‍ദേശം പരിഗണിച്ചായിരിക്കും തുടര്‍നടപടികള്‍. 4.35 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനായുള്ളത്.
" f
https://www.facebook.com/Malayalivartha

























