പന്ത്രണ്ടുകാരൻ എവിടെ നിന്നാണ് നിപ ബാധിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത; പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും, നിർണായക ഘട്ടത്തിലേക്ക് സംസ്ഥാനം

കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന് എവിടെ നിന്നാണ് നിപ ബാധിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ നിര്‍ണായകമാണ്. പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തുമെന്നാണ് റിപ്പോർട്ട്.
അതോടൊപ്പം തന്നെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. പാഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പരിശോധന നടത്തുന്നതാണ്. രോഗം പകര്‍ന്നത് മൃഗങ്ങളില്‍ നിന്നാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കുന്നതാണ്. വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധിക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന.
അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ പാഴൂര്‍ മുന്നൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ ഇന്നലെ പുലര്‍ച്ചെ 4. 45ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കുട്ടിയില്‍ പത്ത് ദിവസം മുന്‍പാണ് രോഗലക്ഷണം പ്രകടമായത്. കുട്ടിയുടെ ബന്ധുക്കളും രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെ 188 പേര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്.
ആയതിനാൽ തന്നെ റൂട്ട്മാപ്പിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രത്യേകം നിരീക്ഷിക്കേണ്ടി വരുന്നതാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഇരുപത് പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha

























