Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'കോവിഡുമായി താരതമ്യം ചെയ്താല്‍ നിപയില്‍ മരണനിരക്ക് വളരെ കൂടുതലാണ്. 50 ശതമാനത്തിനു മുകളില്‍ മരണനിരക്ക് ഉള്ള അസുഖമാണിത്. കോവിഡ് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നു പോലും പകരുന്ന അസുഖം ആണെങ്കില്‍, രോഗതീവ്രത കൂടിയ സമയങ്ങളില്‍, അതായത് ശക്തിയായ രോഗലക്ഷണങ്ങള്‍ ഉള്ള അവസരങ്ങളില്‍ പകരുന്ന അസുഖമാണ് നിപ....' ശ്രദ്ധേയമായി ഡോക്ടർമാരുടെ കുറിപ്പ്

06 SEPTEMBER 2021 08:53 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന് പിന്നാലെ വെല്ലുവിളിയായി നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്നാല്‍ കോവിഡ് പോലെ പെട്ടെന്ന് തന്നെ പടര്‍ന്നുപിടിയ്ക്കുന്ന അസുഖമല്ല നിപ എന്ന് ഇന്‍ഫോ ക്ലിനിക്ക് വ്യക്തമാക്കുകയാണ്. കോവിഡ് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നു പോലും പകരുന്ന അസുഖം ആണെങ്കില്‍, രോഗതീവ്രത കൂടിയ സമയങ്ങളില്‍ പകരുന്ന അസുഖമാണ് നിപ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡിനെ അപേക്ഷിച്ചു നിപ ബാധിച്ചാല്‍ അപകട സാധ്യത കൂടുതലായതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

കോവിഡ് ഒരു വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ നിപയുടെ വാര്‍ത്ത കൂടി വരുന്നത് പലരിലും ആശങ്ക ജനിപ്പിക്കും. ആശങ്കകള്‍ സ്വാഭാവികം തന്നെ. പക്ഷേ, കോവിഡ് പോലെ പകര്‍ച്ചാ നിരക്കുള്ള ഒരു അസുഖമല്ല നിപ. പകര്‍ച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണിത്. കോവിഡ് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നു പോലും പകരുന്ന അസുഖം ആണെങ്കില്‍, രോഗതീവ്രത കൂടിയ സമയങ്ങളില്‍, അതായത് ശക്തിയായ രോഗലക്ഷണങ്ങള്‍ ഉള്ള അവസരങ്ങളില്‍ പകരുന്ന അസുഖമാണ് നിപ.

എന്നാല്‍ കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍ ആണെന്നതാണ് നിപയെ കൂടുതല്‍ ഭയത്തോടെ കാണാന്‍ കാരണം. കോവിഡുമായി താരതമ്യം ചെയ്താല്‍ നിപയില്‍ മരണനിരക്ക് വളരെ കൂടുതലാണ്. 50 ശതമാനത്തിനു മുകളില്‍ മരണനിരക്ക് ഉള്ള അസുഖമാണിത്. ബംഗ്ലാദേശ് സ്ട്രെയിനിന് 75 ശതമാനത്തിനു മുകളില്‍ മരണനിരക്കും മലേഷ്യന്‍ സ്ട്രെയ്നില്‍ ഏതാണ്ട് 50 ശതമാനം മരണനിരക്കും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2018-ല്‍ കോഴിക്കോട് ഉണ്ടായിരുന്ന അണുബാധയിലും കുറച്ചു ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എറണാകുളത്തു രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒരു മരണം പോലും സംഭവിച്ചിരുന്നില്ല.

നിപ വൈറസിന്റെ സാന്നിധ്യം കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ കണ്ടെത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ഈ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുമ്ബോഴാണ് നിപ അണുബാധ ഉണ്ടാകുന്നത്. പിന്നീട് വൈറസിന് ഒരു മനുഷ്യശരീരത്തില്‍ നിന്നും മറ്റൊരു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അങ്ങനെ ആണ് കൂടുതല്‍ രോഗികള്‍ ഒരു പ്രദേശത്ത് ഉണ്ടാകുന്നത്. വവ്വാലില്‍ നിന്നും മനുഷ്യനില്‍ എത്തുന്നത് ഒരു യാദൃശ്ചിക സംഭവം മാത്രം ആവാം. വവ്വാലിന്റെ സ്രവം അടങ്ങിയ പഴം ഭക്ഷിക്കുക, വവ്വാല്‍ സമ്ബര്‍ക്കം ഏറ്റ മറ്റു മൃഗങ്ങളെ പരിപാലിക്കുക, വവ്വാലിന്റെ ശരീരം കൈ കൊണ്ടു സ്പര്‍ശിക്കുക തുടങ്ങിയ എന്തും ആവാം. പലപ്പോഴും ഇത് കൃത്യമായി കണ്ടെത്താന്‍ പറ്റാറുമില്ല.

പനി, തലവേദന, ബോധക്ഷയം, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ചുമ, ശ്വാസമുട്ട് തുടങ്ങിയവയാണ് നിപ്പയുടെ ലക്ഷണങ്ങള്‍. വയറിളക്കം, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ കാണാറുണ്ട്. സാധാരണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 മുതല്‍ 14 ദിവസത്തിനുള്ളില്‍ ആണ് ലക്ഷണങ്ങള്‍ ഉണ്ടാവുക.

ഇതുവരെ കൃത്യമായി മരുന്നോ വാക്‌സിനോ വികസിപ്പിച്ചിട്ടില്ലെങ്കിലും കോവിഡിന് വേണ്ടി നാം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എല്ലാം നിപയേയും പ്രതിരോധിക്കാന്‍ സഹായിക്കും എന്നതാണ് ഏറ്റവും നല്ല വശം. രോഗിയുടെ സ്രവങ്ങളിലൂടെ ആണ് കോവിഡും നിപയും പകരുന്നത്. അതിനാല്‍ രോഗം വന്ന ആളില്‍ നിന്നുമുള്ള സ്രവങ്ങള്‍ മറ്റൊരു ശരീരത്തില്‍ എത്താതിരുന്നാല്‍ രോഗം പകരുന്നത് തടയാന്‍ സാധിക്കും. മാസ്‌കിന്റെ ഉപയോഗം, കൈ വൃത്തിയാക്കല്‍ എന്നിവയാണ് ഏറ്റവും പ്രധാനം.

 

ഏറ്റവും ശ്രദ്ധിക്കേണ്ടത് രോഗിയെ ശുശ്രൂഷിക്കുമ്ബോഴാണ്. പനി ലക്ഷണം കണ്ടാല്‍ ഐസൊലേറ്റ് ചെയ്യണം. ഗുരുതരമായ പ്രശ്നം ഇല്ലാത്ത രോഗികള്‍ ആണെങ്കില്‍ നിശ്ചിത അകലം പാലിക്കണം. ഗുരുതരമായ രോഗികള്‍ ആണെങ്കില്‍ അവരെ പരിചരിക്കുമ്ബോള്‍ 95 മാസ്‌ക്, തുടങ്ങിയവ ഉപയോഗിക്കണം. കൈ സോപ്പിട്ടു കഴുകുന്നു എന്നു ഉറപ്പു വരുത്തണം. രോഗിയുടെ സ്രവങ്ങള്‍ വൃത്തിയാക്കുമ്ബോഴും നല്ല ശ്രദ്ധ വേണം.

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ പ്രദേശത്തും ആശുപത്രിയിലും കോണ്‍ടാക്‌ട് ട്രെയ്സിങ് വളരെ പ്രധാനം ആണ്. രോഗിയുമായി സമ്ബര്‍ക്കം വന്നവരെ കൃത്യമായി ഐഡന്റിഫൈ ചെയ്ത്, നിരീക്ഷണത്തിനുള്ള സൗകര്യങ്ങള്‍ സ്വീകരിച്ചാല്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയും.<br> ലോകത്ത് ഇതുവരെ ആകെ ആയിരത്തോളം പേരെ മാത്രമേ ഈ രോഗം ബാധിച്ചിട്ടുള്ളൂ. പകര്‍ച്ചാ നിരക്ക് അത്രയധികം കുറവാണ് എന്നതാണ് കാരണം. അതുകൊണ്ടുതന്നെ ഭയം വേണ്ട, ജാഗ്രത ആണ് ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (17 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (31 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (55 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends