സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളെ ഇടിച്ചിട്ടു പാഞ്ഞ കാര്‍ അപകടത്തില്‍പ്പെട്ടു, സ്‌കൂട്ടര്‍ ദമ്പതികള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളെ ഇടിച്ചിട്ടു പാഞ്ഞ കാര്‍ അപകടത്തില്‍പ്പെട്ടു. ഗുരുതര പരുക്കേറ്റ പേഴയ്ക്കാപ്പിള്ളി പുതിയേടത്തു ബഷീറിനെയും ഭാര്യയെയും ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഓടിച്ചിരുന്ന പുല്ലുവഴി സ്വദേശി മാത്യൂസിനു കാര്യമായ പരുക്കില്ല. എം സി റോഡില്‍ ഉച്ചയ്ക്ക് 2ന് കീഴില്ലം അമ്പലംപടിയിലാണു സംഭവം.നടന്നത്.
മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു വാഹനങ്ങള്‍ . നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ കാര്‍ ദമ്പതികളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.
500 മീറ്റര്‍ അകലെ റബര്‍ നഴ്‌സറിക്കു സമീപം കാനയ്ക്കു മുകളിലൂടെ കയറി താഴേക്കു മൂക്കുകുത്തിയ നിലയില്‍ കാര്‍ നിന്നു. പൊലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.
" f
https://www.facebook.com/Malayalivartha

























