Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം; ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം, ലക്ഷണങ്ങളുള്ളവരുടെ സാമ്ബിള്‍ പൂനെയിലേക്ക് അയച്ചു

06 SEPTEMBER 2021 10:09 AM IST
മലയാളി വാര്‍ത്ത

കോറോണയ്ക്ക് പിന്നാലെ സംസ്ഥാനത്തിന് ആശങ്കയായി നിപയും. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം കണ്ടെത്തിയതായി റിപ്പോർട്ട്. അതിനിടെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം ചേറുകയുണ്ടായി. ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം നിപ വൈറസ് തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അപ്രതീക്ഷിതമായുള്ള മകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ഏകമകനെ അവസാനമായി കാണാന്‍പോലും അമ്മ വാഹിദയ്ക്ക് കഴിഞ്ഞിട്ടില്ല. കണ്ണംപറമ്പിലെ ശ്മശാനത്തില്‍ കടലിന്റെ ഇരമ്പല്‍ കേട്ട് അവനുറങ്ങുകയാണ്. എന്തു പറഞ്ഞ് വാഹിദയെ ആശ്വസിപ്പിക്കണമെന്നറിയാതെ ഭര്‍ത്താവ് അബൂബക്കര്‍. കൂളിമാട് പാഴൂര്‍ മുന്നൂരിലെ വീട് അടഞ്ഞുകിടക്കുകയാണ്.

ശനിയാഴ്ച രാത്രി വരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബൂബക്കറും വാഹിദയും ഉണ്ടായിരുന്നത്. 'നിപ്പ സ്ഥിരീകരിച്ചു, നിങ്ങള്‍ ഐസലേഷനില്‍ പോവണം. ആരുമായും സമ്പര്‍ക്കമില്ലാതെ കഴിയണം' എന്ന് രാത്രി 12 മണിയോടെയാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയ നിമിഷമായിരുന്നു. പിന്നെ ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു. പുലര്‍ച്ചെ 4.30ന് മകന്റെ മരണവാര്‍ത്തയെത്തിയിരുന്നു.

അതോടൊപ്പം തന്നെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 188 പേരില്‍ 136 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 20 പേര് ഹൈറിസ്‌ക്ക് വിഭാഗത്തിൽപെടുന്നു. 100 പേര്‍ മെഡിക്കല്‍ കോളജിലും 36 പേര്‍ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, ഐസിയു എന്നിവ നിപ്പയ്ക്കായി നീക്കിവയ്ക്കും. സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരെ കണ്ടെത്തുന്നതും ഐസലേഷനും കൃത്യമായി നടപ്പാക്കിയാല്‍ വ്യാപനമുണ്ടാകില്ലെന്നാണു പ്രതീക്ഷ.

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന വേഗത്തിലാക്കാനും തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് ട്രൂനാറ്റ് പരിശോധന നടത്തും. ഇതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കും. ഇവിടെ പോസിറ്റീവ് ആകുന്നവരുടെ ഫലങ്ങള്‍ പുണെയിലേക്ക് അയയ്ക്കും. പരമാവധി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends