ഒന്നും പറയാന്‍ വയ്യ... അമേരിക്കക്കാരെ ഞെട്ടിപ്പിച്ച് മൂവായിരത്തോളം പേരുടെ ജീവനെടുത്ത 9/11 ആക്രമണ ദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള ശ്രമത്തില്‍ താലിബാന്‍; അന്ന് അമേരിക്ക ചെയ്ത പ്രതികാരത്തിന് ശക്തമായി മറുപടി നല്‍കാനുറച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ എന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന കാര്യത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്.
എന്നാല്‍ അത് അമേരിക്കയെ ഞെട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. അമേരിക്കക്കാര്‍ക്ക് മാത്രമല്ല ലോകത്തിന് പോലും ചിന്തിക്കാന്‍ കഴിയാത്ത ദിനത്തിലാണ് താലിബാന്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്നത്.
താലിബാന്‍ തങ്ങളുടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സത്യപ്രതിജ്ഞ എന്നായിരിക്കും നടക്കുക എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയ്ക്കും ലോക രാജ്യങ്ങള്‍ക്കും അത്ര സുഖകരമായ സന്ദേശമല്ല നല്‍കുന്നത്. കാരണം, അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ ഈ വരുന്ന സെപ്തംബര്‍ 11ന് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വലിയൊരു ശതമാനം പേരും കരുതുന്നത്.
അല്‍ഖ്വയ്ദ സെപ്തംബര്‍ 11 ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക അഫ്ഗാനില്‍ കടക്കുകയും താലിബാന്‍ സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തത്. പിന്നീട് വര്‍ഷങ്ങളോളം നീണ്ട അഫ്ഗാനിലെ സൈനിക ദൗത്യം ഇക്കഴിഞ്ഞ ആഗസ്റ്റ് 31ഓടെയാണ് അവര്‍ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ താലിബാന്‍ രാജ്യത്ത് ശക്തിപ്രാപിക്കുകയും അവടെ അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. ഇപ്പോള്‍ താലിബാന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത് യു.എന്‍ ഭീകരപ്പട്ടികയിലുളള താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയാണ്.
മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബര്‍ 11ലെ ആക്രമണം ലോകംകണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ്. നാല് പാസഞ്ചര്‍ എയര്‍ലൈനുകള്‍ 19 തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയും രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചു കയറ്റുകയുമായിരുന്നു. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു.
വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീണു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലാദന്‍ പിന്നീട് അത് നിഷേധിച്ചിരുന്നു.
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒസാമ ബിന്‍ ലാദന് പങ്കില്ലെന്ന അവകാശവാദവുമായി താലിബാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കക്കാര്‍ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ചു. ലാദന്‍ അമേരിക്കക്കാര്‍ക്ക് ഒരു പ്രശ്‌നമായി മാറിയപ്പോള്‍ അദ്ദേഹം അഫ്ഗാനിസ്ഥാനിലായിരുന്നു. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷവും, സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെന്നും താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് പറഞ്ഞിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാരിലെ നിരവധി അംഗങ്ങള്‍ യുഎന്‍, യു.എസ് ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന പെന്റഗണിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് താലിബാന്‍ രംഗത്തെത്തി. പെന്റഗണിന്റേത് ദോഹ ഉടമ്പടിയുടെ ലംഘനമാണെന്ന് താലിബാന്‍ കൂട്ടിച്ചേര്‍ത്തു.
ഉടമ്പടി പ്രകാരം അഫ്ഗാന്‍ സര്‍ക്കാരിലെ അംഗങ്ങളെ യു.എസും യു.എന്നും ഭീകര പട്ടികയില്‍ നിന്ന് നീക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ പിടിക്കാന്‍ യു.എസ് സര്‍ക്കാര്‍ ഒരു കോടി ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























