സുധാകരന്‍ കളി തുടങ്ങി... സ്വയം നേതാക്കളായി പ്രഖ്യാപിച്ച് സ്വന്തം പണം മുടക്കി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കെ. സുധാകരന്‍; പാര്‍ട്ടിയിലെ വ്യക്തി പൂജയ്ക്കു കടിഞ്ഞാണിടും; വ്യക്തി പൂജയ്ക്കായുള്ള ഫ്‌ളക്‌സുകള്‍ അനുവദിക്കില്ല

കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ എത്തിയതോടെ ഉമ്മന്‍ ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും കഷ്ടകാലം ആരംഭിച്ചു. മുഖ്യമന്ത്രി പദം വീതിച്ചെടുക്കാന്‍ മത്സരിച്ച ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസില്‍ ആരുമല്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സര്‍വ നിയന്ത്രണവും ഏറ്റെടുത്തിരിക്കുകയാണ് സുധാകരന്‍.
സി.പി.എമ്മിനു പിന്നാലെ, പാര്‍ട്ടിയിലെ വ്യക്തിപൂജയ്ക്കു കടിഞ്ഞാണിടാന്‍ കോണ്‍ഗ്രസും. ഗ്രൂപ്പ് യോഗങ്ങള്‍ക്കും വ്യക്തികള്‍ക്കു പ്രാധാന്യം നല്‍കുന്ന ഫഌ്‌സ് ബോര്‍ഡുകള്‍ക്കും വിലക്ക്. നിശ്ചയിച്ചുനല്‍കിയ കടമകള്‍ ശരിയായി നിര്‍വഹിക്കാത്തവരെ പദവികളില്‍നിന്നു മാറ്റുമെന്നും കെ.പി.സി.സി. പ്രവര്‍ത്തനമാര്‍ഗരേഖ മുന്നറിയിപ്പ് നല്‍കുന്നു.
പുതിയ ഡി.സി.സി. പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണു മാര്‍ഗരേഖ തയാറാക്കിയത്. കോണ്‍ഗ്രസിനെ സെമി കേഡര്‍ പ്രസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണു നിയന്ത്രണങ്ങള്‍. ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെ ഓരോ നേതാവിനും ചുമതലകള്‍ വീതിച്ചുനല്‍കുമെന്നു തീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.
തുടര്‍ന്നുള്ള പാര്‍ട്ടി പുനഃസംഘടനകളില്‍ സ്ത്രീകള്‍ക്കു പ്രാമുഖ്യം നല്‍കും. ഓരോ നിയമസഭാമണ്ഡലത്തിലും ഒരു മണ്ഡലം കമ്മിറ്റി വനിതാ സംവരണം. ഗ്രൂപ്പ് യോഗങ്ങള്‍ സഗൗരവം നിരീക്ഷിച്ച് നടപടിയെടുക്കും. വ്യക്തിപൂജയ്ക്കായുള്ള ഫഌ്‌സുകള്‍ അനുവദിക്കില്ല. ബോര്‍ഡുകള്‍ പാര്‍ട്ടി കേന്ദ്രീകൃതമാകണം.നേതൃത്വം ഉയര്‍ന്നുവരേണ്ടതു പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളില്‍നിന്നും.
പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി. ത്രിതലപഞ്ചായത്ത്, സഹകരണമേഖലകളില്‍ പാര്‍ട്ടി നിയന്ത്രണം, ഭാരവാഹിത്വത്തിനു കാലപരിധി. സഹകരണസ്ഥാപനങ്ങളിലെ പ്രസിഡന്റ്, ഡയറക്ടര്‍ സ്ഥാനങ്ങളില്‍ ഒരാള്‍ക്ക് രണ്ടുതവണ മാത്രം. അടിയന്തരഘട്ടങ്ങളില്‍ മൂന്നുതവണ അനുവദിക്കും.
സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കണ്‍ട്രോള്‍ കമ്മിഷന്‍. തദ്ദേശജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും തെറ്റ് പരിശോധിച്ച് തിരുത്താനും മേല്‍നോട്ടസമിതി. പാര്‍ട്ടി പരിപാടികള്‍, പ്രക്ഷോഭങ്ങള്‍, ജാഥകള്‍, പത്രസമ്മേളനങ്ങള്‍ എന്നിവയ്ക്കു പെരുമാറ്റച്ചട്ടം. പാര്‍ട്ടി വേദികളില്‍ തള്ളിക്കയറ്റം നിയന്ത്രിക്കും. സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടിയേയും നേതാക്കളെയും പരസ്യമായി വിമര്‍ശിച്ചാല്‍ നടപടി.ജില്ലാസംസ്ഥാന തലങ്ങളില്‍ അച്ചടക്കസമിതികള്‍. ജില്ലാതലനടപടിക്ക് സംസ്ഥാനതലത്തില്‍ അപ്പീല്‍ നല്‍കാം.
അതേമയം മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അസൂയ തോന്നിപ്പിക്കത്തക്കവിധം കരുത്തുറ്റതാണ് കോണ്‍ഗ്രസിന്റെ യുവനിരയെന്ന് കെ. സുധാകരന്‍ പറഞ്ഞു. അവരുടെ ഉറച്ച നിലപാടുകളും വസ്തുതാപരമായ വിലയിരുത്തലുകളും സി.പി.എമ്മിനെ പോലുള്ള സകല ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്.
ലോകം നേരിടുന്ന ഈ മഹാ ദുരിതകാലത്ത് രാഷ്ട്രീയം മാറ്റി വെച്ച് സര്‍ക്കാരിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരാണ് കേരളത്തിലെ പ്രതിപക്ഷം. എന്നാല്‍ ആ അവസരം മുതലെടുത്ത് കേരളത്തെ കട്ട് മുടിക്കുകയാണ് പിണറായിയും സംഘവും ചെയ്തത്.
എതിരഭിപ്രായമുള്ളവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യുക എന്നത് കേരളത്തിലെ സിപിഎം എക്കാലത്തും അനുവര്‍ത്തിച്ചു പോന്നിട്ടുള്ള ശൈലിയാണ്. രാഷ്ട്രീയ ജീവിതത്തില്‍ മുഴുവനും ആ ശൈലി പിന്തുടര്‍ന്ന് പോന്ന ആളെയാണ് ഇന്നവര്‍ മുഖ്യമന്ത്രി ആക്കിയിരിക്കുന്നത്. രാഷ്ട്രീയ ജീര്‍ണതയുടെ പര്യായമായ വിജയരാഘവനെ സംസ്ഥാന സെക്രട്ടറി പദത്തില്‍ പ്രതിഷ്ഠിച്ച സിപിഎമ്മില്‍ നിന്നും മാന്യമായ ഇടപെടലുകള്‍ രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നില്ല. പക്ഷെ, പേരിനെങ്കിലും നിങ്ങളൊരു രാഷ്ട്രീയ പ്രസ്ഥാനം ആണെന്ന് അണികളെ പറഞ്ഞു പഠിപ്പിക്കാന്‍ വിജയരാഘവന്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























