അഞ്ചില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ചാല്‍ പാലാ രൂപതിയല്‍നിന്നും സാമ്പത്തിക, വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദില്‍ സ്വന്തം നിലപാടുമായി വീണ്ടും രംഗത്ത്

അഞ്ചില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ചാല്‍ പാലാ രൂപതിയല്‍നിന്നും സാമ്പത്തിക, വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദില്‍ സ്വന്തം നിലപാടുമായി വീണ്ടും രംഗത്ത്.
ലൗ ജിഹാദിലുടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിംങ്ങള്‍ വിവാഹം ചെയ്ത് മതം മാറ്റുന്നതിനെ ശക്തമായി വിമര്‍ശിക്കുന്നതിനു പിന്നാലെ നാര്‍കോട്ടിക് ജിഹാദും നിലവിലുള്ളതായി ബിഷപ് കല്ലറങ്ങാട്ട് തുറന്നടിച്ചിരിക്കുന്നു.
പ്രണയത്തിന്റെ മറവില്‍ മയക്കുമരുന്നു നല്‍കിയും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വശീകരിക്കപ്പെടുന്നതായാണ് ബിഷപ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ പ്രണയത്തില്‍പ്പെടുത്തുന്നതായി മുന്‍ ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിവാദ പ്രസ്താവന നടത്തുകയും എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.
അടുത്തിയിടെയായി ഒട്ടേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കളുടെ പ്രണയക്കെണിയില്‍ വീണ് മതം മാറ്റപ്പെടുകയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനകളില്‍ എത്തിപ്പെടുകയും ചെയ്ത സംഭവങ്ങളെ ഉദാഹരിച്ചാണ് ബിഷപ്പ് കല്ലറങ്ങാട്ട് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ സെപ്റ്റംബറില്‍ എട്ടു ദിവസം അനുഷ്ഠിക്കുന്ന നോയമ്പിനോടനുബന്ധിച്ച് ബിഷപ് നടത്തിയ വിവാദ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെയാണ്.
കേരളത്തിലെ നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി വരികയാണ്. അവയിലേറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടുകാര്യങ്ങളാണ് ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും. അറബി ഭാഷയിലെ ജുഹദ് എന്ന മൂലധാതുവില്‍ നിന്നാണ് ജിഹാദ് എന്ന വാക്കിന്റെ ഉദ്ഭവം.
പരിശ്രമിക്കുക, കഷ്ടപ്പെടുക തുടങ്ങിയ അര്‍ഥങ്ങളാണ് ആ വാക്കിനുള്ളത്. ജിഹാദിനാകട്ടെ കഠിനമായി പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അര്‍ഥങ്ങളും. കൃത്യമായി പറഞ്ഞാല്‍, ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്രപരിശ്രമത്തെയാണ് ജിഹാദ് എന്ന് പറയുന്നത്.
എട്ട് നോയമ്പിന്റെ ചരിത്രം തന്നെ പെണ്‍കുട്ടികളുടെ ചാരിത്ര്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഏറ്റെടുത്ത ത്യാഗത്തിന്റെ ഒരു വലിയ പാരമ്പര്യമാണല്ലോ. മേല്‍ പരാമര്‍ശിച്ച യാഥാര്‍ഥ്യങ്ങളെ കുറിച്ച് ഏതാനും ചില കാര്യങ്ങള്‍ നിങ്ങളുമായിട്ട് പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്.
കേരളത്തിന്റെ മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഒരിക്കല്‍ പറഞ്ഞു- കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റര്‍ ആകുന്നുവെന്നും തീവ്രവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും. ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. നമുക്ക് അത് അറിവുള്ളതാണ്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടുമുണ്ട്.
ഈ കൊച്ചുകേരളത്തിലുമുണ്ട്. നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കുക എന്നത് എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍, ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റ് മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്.
ജിഹാദികളുടെ കാഴ്ചപ്പാടില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിംകളുടെ നാശവുമാവുമ്പോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളുമുണ്ടാകുന്നുണ്ട്.
അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലവ് ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും.ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടമുണ്ടാക്കുക മുതലായ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റ് മതത്തില്‍പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റ് മാര്‍ഗങ്ങളിലൂടെയോ വശത്താക്കുന്നത്. മാതാപിതാക്കളുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ അറിവോ, സമ്മതമോ ഇല്ലാതെ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ നടത്തപ്പെടുന്ന പ്രണയവിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ടുപോകലും വിവാഹം കഴിച്ച് കുറേ കഴിയുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും കൂടുതലായി അടുത്ത നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍പെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായ നിമിഷ ആയിരുന്നു. ആയിഷ ക്രിസ്ത്യാനിയായ സോണി സെബാസ്റ്റ്യന്‍ ആയിരുന്നു. തുടങ്ങിയവര്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്ന ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്.
എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സ്വാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരെയാണ് ജിഹാദികള്‍ എന്ന് പറയുന്നത്. മാതാപിതാക്കളെയും കുടുംബത്തെയും മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാന്‍ തക്കവിധം മസ്തിഷ്‌കപ്രക്ഷാളനം നടത്തപ്പെട്ട പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ നിലവിളികള്‍ കോടതി പരിസരങ്ങളില്‍ അനേക തവണ നിങ്ങള്‍ കണ്ട് ബോധ്യപ്പെട്ടവരായിരിക്കുമല്ലോ.
തുടക്കത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നുമറിയുന്നില്ല. അറിയുമ്പോഴേക്കും എല്ലാം കൈവിട്ട് പോയിരിക്കും. ആരെയും അറിയിക്കാതെ നോക്കാന്‍ അറിയാവുന്നവരുടെ നിയന്ത്രണത്തില്‍ ആയിപ്പോയവരാണ് അവര്‍.
ജിഹാദികളുടെ ഇരയായി കണക്കാക്കുന്നവരുടെയും ജീവനൊടുക്കുന്നവരുടെയും, പര്‍ദകളിലേക്ക് മാറ്റിയ ശേഷം എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നവരുടെയും മാതാപിതാക്കളുടെ തോരാത്ത കണ്ണീര്‍ കേരളത്തില്‍ പലകുടുംബത്തിലും ഇറ്റിറ്റ് വീഴുന്നുണ്ട്.
ഇളം പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നുവേണ്ട ഒരു വിധം ആളുകള്‍ കൂടുന്നയിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയി എന്ന് ഞാന്‍ വിചാരിക്കുകയാണ്. ഇത്തരത്തിലാണ് പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിച്ചും അത്തരം കുടുംബങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും മാര്‍ കല്ലറങ്ങാട്ട് നടത്തിയ പ്രഖ്യാപനം മുന്‍മാസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.
രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ, അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത വഴി പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാന മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യം എന്നിങ്ങനെയായിരുന്നു ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപനങ്ങള്‍.
https://www.facebook.com/Malayalivartha
























