ദര്‍ശനം നടത്തുന്നവര്‍ക്ക് ഓണ്‍ലൈനായി പണം തിരികെ നല്‍കും.... ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

ദര്‍ശനത്തിന് എത്താത്തവര്‍ക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് വരുന്നത്. ഈ ഫീസ് ദേവസ്വം ബോര്‍ഡിലേക്ക് പോകും. അടുത്ത മണ്ഡലകാലംമുതല്‍ ഇത് നടപ്പാക്കാനാണ് ബോര്‍ഡ് തത്ത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള ആലോചന ബോര്‍ഡ് സജീവമാക്കിയത്. ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
അതേസമയം ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടും എത്താത്ത തീര്‍ഥാടകരുടെ എണ്ണം ഓരോ മാസപൂജ സമയത്തും വര്‍ധിച്ചു വരുകയാണ്. കൂട്ടമായി ബുക്ക് ചെയ്യുകയും വരാതിരിക്കുകയും ചെയ്യുന്നത് വരാനാഗ്രഹിക്കുന്നവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ വരുന്നു.
https://www.facebook.com/Malayalivartha
























