മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്! അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്... അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്ന് വിസ്മയയുടെ പിതാവ്

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കേസില്‍ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. അന്വേഷണം സംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പത് വകുപ്പുകളാണ് വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ഇയാള്‍ മാത്രമാണ് കേസിലെ പ്രതിയും. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയാവും കുറ്റപത്രം സമര്‍പ്പിക്കുന്നത്.
നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയില്‍ ഉള്ളത്. വിസ്മയയുടെ മരണത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. അടുത്തിടെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. നേരത്തേ മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha
























