മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ട്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നവകേരളം പുരസ്‌കാരം 2021 പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നിനു പോലും പുരസ്‌കാര പട്ടികയില്‍ ഇടം നേടിയില്ല, മൂന്നു ജില്ലകളില്‍ പുരസ്‌കാരത്തിനര്‍ഹമായ ഒരു നഗരസഭ പോലുമില്ല

കോടികളുടെ ഫണ്ട് ഉണ്ടയിട്ടും സംസ്ഥാനങ്ങൾ പിന്നിൽ തന്നെ. ഖര മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നവകേരളം പുരസ്‌കാരം 2021 പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നിനു പോലും പുരസ്‌കാര പട്ടികയില്‍ ഇടം നേടാൻ സാധിച്ചിട്ടില്ല. മൂന്നു ജില്ലകളില്‍ പുരസ്‌കാരത്തിനര്‍ഹമായ ഒരു നഗരസഭ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. വിധി നിര്‍ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ടൊഴുക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒന്നു പോലും പുരസ്‌കാരത്തിനര്‍ഹമായില്ല എന്നതാണ്. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ യോഗ്യതയുള്ള ഒരു നഗരസഭ പോലുമുണ്ടായിട്ടില്ല.
തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ലോക ബാങ്കിന്റെ സഹകരണത്തോടെ 2500 കോടി രൂപയുടെ പദ്ധതി സജ്ജമാക്കുമെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും മന്ത്രി പറയുകയുണ്ടായി. അമൃത് പദ്ധതി വഴി ആറു കോര്‍പ്പറേഷനുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ദ്രവമാലിന്യസംസ്‌കരണത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും സമ്മാനിക്കുന്നതാണ്.
നവകേരളം പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്ഥാപനങ്ങള്‍ ഇവയൊക്കെ...
ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയതിനുള്ള നവകേരളം പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്, ആറ്റിങ്ങല്‍ നഗരസഭ (തിരുവനന്തപുരം). ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പുനലൂര്‍ നഗരസഭ (കൊല്ലം). തുമ്ബമണ്‍ ഗ്രാമപഞ്ചായത്ത്, തിരുവല്ല നഗരസഭ (പത്തനംതിട്ട). ആര്യാട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ (ആലപ്പുഴ). രാജക്കാട് ഗ്രാമപഞ്ചായത്ത് (ഇടുക്കി). അയ്മനം ഗ്രാമപഞ്ചായത്ത് (കോട്ടയം). ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, ഏലൂര്‍ നഗരസഭ (എറണാകുളം).
തെക്കുംകര ഗ്രാമപഞ്ചായത്ത്, കുന്നംകുളം നഗരസഭ (തൃശ്ശൂര്‍). വെള്ളിനേഴി ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍തത്തമംഗലം നഗരസഭ (പാലക്കാട്). കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്, തിരൂര്‍ നഗരസഭ (മലപ്പുറം). അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, വടകര നഗരസഭ (കോഴിക്കോട്). മീനങ്ങാടി ഗ്രാമപഞ്ചായത്ത് (വയനാട്). ചെമ്ബിലോട് ഗ്രാമപഞ്ചായത്ത്, ആന്തൂര്‍ നഗരസഭ (കണ്ണൂര്‍). ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നീലേശ്വരം നഗരസഭ (കാസര്‍കോട്).
https://www.facebook.com/Malayalivartha
























