Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

അതിമാരകമായ മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായവരില്‍ രണ്ട് പേര്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാർ: പാര്‍ട്ടി ഡ്രഗ്‌സ് എന്നറിയപ്പെടുന്ന മയക്കുമരുന്നിന് വിപണിയിൽ പത്ത് ലക്ഷം രൂപ വരെ വില വരുമെന്ന് എക്‌സൈസ്

14 SEPTEMBER 2021 11:20 PM IST
മലയാളി വാര്‍ത്ത

കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയെയും യുവാക്കളെയും പിടികൂടി. പിടിയിലായവരില്‍ രണ്ട് പേര്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച്‌ നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. മൂവരും മയക്കുമരുന്ന് കൊണ്ടുവന്നത് ബംഗളൂരുവില്‍ നിന്നാണ്.

തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍ മനോജ് കുമാര്‍ മകന്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ മകള്‍ ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ യൂസഫ് മകന്‍ നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്.

കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ MDMA ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവയെ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് റെയ്ഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ , വിബിന്‍ W, സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി , WCEO ഷൈനി.കെ. ഇ ഡ്രൈവര്‍ അബ്ദുറഹിം എം വി , എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (3 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (3 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (4 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (5 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (5 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (6 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (6 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (7 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (8 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (8 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (8 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (9 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (9 hours ago)

Malayali Vartha Recommends