മകൻ ഡോക്ടർ ആകുമ്പോൾ എന്റെ കഷ്ടപ്പാട് എല്ലാം മാറും.... ആ വാക്കുകൾ ഇനി സഫലമാകില്ല: അച്ഛന്റെ സ്വപ്നത്തിലേക്ക് മകനെത്താൻ അധികം ദൂരമുണ്ടായിരുന്നില്ല: അതിനിടയിൽ വിധി സമ്മാനിച്ചത് മറ്റൊന്ന്: യുവ ഡോക്ടറുടെ മരണത്തിൽ വിറങ്ങലിച്ച് അമ്പലപ്പുഴ: പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

മകൻ ഡോക്ടറാകുന്നത് സ്വപ്നം കണ്ട മാതാപിതാക്കൾക്ക് വിധി സമ്മാനിച്ചത് മറ്റൊന്ന്....താങ്ങാനാകാതെ ഒരു അച്ഛനും അമ്മയും....യുവഡോക്ടറുടെ വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് അമ്പലപ്പുഴ....
കുത്തിയൊഴുകുന്ന നിള മകനെ കവർന്നെടുത്തപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയോടുള്ള പ്രാർത്ഥന അസ്ഥാനത്തായി... ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം മകൻ മറഞ്ഞിരിക്കുന്നു...... മനുഷ്യമനസ്സാക്ഷിയെ കരളലിയിക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിയിരുന്നത്.....
കുത്തിയൊഴുകുന്ന നിളയിൽ വീണു ഒഴുകിപ്പോയ മകനെ തിരികെത്തരണേ എന്ന പ്രാർഥനയോടെ അച്ഛൻ രാമകൃഷ്ണൻ പുഴയുടെ തീരത്ത് മണിക്കൂറുകളോളം കാത്തിരുന്നു... എന്നാൽ ആ പുഴയിൽ മകന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ എന്തെങ്കിലും ലഭ്യമാകുമെന്ന പ്രതീക്ഷയും പിതാവ് കൈവിട്ടിരുന്നില്ല.
മകന്റെ ജീവൻ തിരികെ കിട്ടാനുള്ള എന്തെങ്കിലും വഴി തുറന്ന് കിട്ടണേ എന്ന പ്രാർത്ഥനയും സഫലമായില്ല. അപകടംനടന്ന നാലാംദിവസമാണ് യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. നിശ്ചലമായി കിടക്കുന്ന മകന്റെ ശരീരത്തിൽ നോക്കി നിന്ന് വിതുമ്പാൻ മാത്രമേ ആ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളൂ.
ഞായറാഴ്ച ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതാകുകയായിരുന്നു എം.ബി.ബി.എസ്.വിദ്യാർഥി അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ രാമകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണ. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച ഇദ്ദേഹത്തിനൊപ്പം കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു . എൽ.ഐ.സി. ഏജന്റായ രാമകൃഷ്ണനും കുടുംബവും മകൻ ഡോക്ടറായി കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .
പഠനം അവസാനവർഷത്തിലേക്കെത്തി നിൽക്കുകയായിരുന്നു. സ്വപ്നം യാഥാർഥ്യമാകുവാൻ കുറച്ചു മാത്രം അകലെ ബാക്കി നിൽക്കവേയാണ് മകൻ അകലേക്ക് മാഞ്ഞു പോയത്. മകൻ ഡോക്ടറായെത്തിയാൽ തന്റെ കഷ്ടപ്പാടെല്ലാം തീരുമെന്ന് അടുപ്പക്കാരോട് രാമകൃഷ്ണൻ ആശ്വസിച്ചിരുന്നു.
തിരുവനന്തപുരം സൈനിക സ്കൂളിലാണു ഗൗതം കൃഷ്ണ പഠിച്ചത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ്. പഠനം. കോളേജ് കൗൺസിൽ ചെയർമാനായിരുന്നു. ഗൗതം കൃഷ്ണ വോളിബോൾ താരവുമായിരുന്നു.
അപകടമുണ്ടായ ദിവസംമുതൽ നാട്ടുകാരും കുടുംബത്തിനൊപ്പം പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കൂടെ ചേർന്നിരുന്നു. കോളേജിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മൃതദേഹവുമായി ആലപ്പുഴയിലേക്കു പുറപ്പെട്ടത്. രാത്രി വൈകി വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.
https://www.facebook.com/Malayalivartha


























