ലഹരിമരുന്ന് കച്ചവടം വിലക്കി....രോഷാകുലരായി കാറിനും ബൈക്കിനും തീവെച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ലഹരിമരുന്ന് കച്ചവടം വിലക്കി....രോഷാകുലരായി കാറിനും ബൈക്കിനും തീവെച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ .പാറശ്ശാല മുര്യങ്കര പാലക്കുഴി വീട്ടില്‍ റെജി, മേക്കോട് കളിയിക്കാവിള ആലുവിള വീട്ടില്‍ സാജന്‍, ധനുവച്ചപുരം കരിക്കകത്ത് വീട്ടില്‍ അഭിന്‍ രാജ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ച 3.30നാണ് സംഭവം നടന്നത്. സമീപവാസികളായ ഷൈന്‍, പ്രശാന്ത് തുടങ്ങിയവരുടെ വാഹനങ്ങളാണ് കത്തിച്ചത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതികുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സുജിത്തി് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha


























