ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയിലെ ജയപ്രകാശന്‍ നമ്പൂതിരി ആണ് പുതിയ മേല്‍ശാന്തി.
പഴയ മേല്‍ശാന്തി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമേദിന്റെ ആറ് മാസത്തെ കാലാവധി കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു നറുക്കെടുപ്പ്.
40 അപേക്ഷകരില്‍ 39 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായായിരുന്നു കൂടിക്കാഴ്ച. യോഗ്യത നേടിയ 39 പേരുകളില്‍ നിന്നാണ് നറുക്കെടുത്തത്.
ഗുരുവായൂരപ്പനു മുന്നില്‍ നമസ്‌കാരമണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് വെള്ളിക്കുംഭത്തില്‍ നിന്ന് നറുക്കെടുത്തത്. പുതിയ മേല്‍ശാന്തി 12 ദിവസത്തെ ഭജനത്തിന് ശേഷം സെപ്റ്റംബര്‍ 30-ന് ചുമതലയേറ്റെടുക്കും.
"
https://www.facebook.com/Malayalivartha


























