ഉണ്ടകൾ കാണാതായതിനോടൊപ്പം തന്നെ പ്രാധാന്യമായ പല കാര്യങ്ങളും അന്ന് സംഭവിച്ചു: പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല:പോലീസ് സേനയുടെ നവീകരണം ഉപകരണങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന് മുൻ എ ജി ജയിംസ് കെ ജോസഫ്

പോലീസിന്റെ നവീകരണപദ്ധതി ആ വിഷയത്തിൽ സി ഇ ജി റിപ്പോർട്ട് കഴിഞ്ഞ വർഷം കേരള അസംമ്ബ്ലിയിൽ അവതരിപ്പിച്ചു. 40 പേജുള്ള റിപ്പോർട്ടിൽ പോലീസ് നവീകരണ പദ്ധതിയെക്കുറിച്ചുള്ള പലഭാഗത്തുനിന്നുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏറ്റവും ശ്രദ്ധേയമായ വിഷയം ഒരു അധ്യായത്തിൽ റൈഫിൾസ് അടക്കമുള്ളവ കാണാതായി എന്നതാണ്. അത് വളരെ സെൻസേഷണൽ ആയി.
അതിനെക്കുറിച്ച് ചർച്ചകൾ മീഡിയയിൽ നടന്നു. അതൊരു ഇൻസിഡന്റിയൽ വിഷയം ആയിരുന്നു. അതിൽ ശ്രദ്ധേയമായ കാര്യങ്ങൾ ഉണ്ടായിരുന്നു. ആരും ശ്രദ്ധിച്ചില്ല കേരള റിപ്പോർട്ടാണ് സിഎജി ചെയ്തത്. റിപ്പോർട്ട് വന്ന സമയത്ത് പലരും ചോദിച്ചു സിഐജിക്ക് അല്ലെങ്കിൽ ഐ ജിക്ക് എന്ത് അധികാരം ആണുള്ളത് ഇങ്ങനെ ചെയ്യാൻ.
പത്രസമ്മേളനം നടത്താൻ ആര് അനുവാദം കൊടുത്തുഎന്നുള്ള ചോദ്യം അന്നുയർന്നു. അതിനുള്ള ഉത്തരം ഇതാണ്: കോൺസ്റ്റിറ്റ്യൂഷൻ പറഞ്ഞിരിക്കുന്ന സി ഐ യുടെ പ്രതിജ്ഞ. അത് മന്ത്രിമാർക്ക് ഉള്ളതിനേക്കാൾ അപ്പുറമാണ്. അതിൽ പറയുന്നതനുസരിച്ച് ഓഡിറ്റിങ്ങും അക്കൗണ്ടിംഗ് മാത്രമല്ല പെർഫോമൻസ് ഗവർണൻസ് ഇതിനെപ്പറ്റി കമന്റ് ചെയ്യാം. ജനങ്ങൾക്ക് വേണ്ടിയുള്ള ഓഡിറ്റർ ആണ് സിഐജി.
വേറെ ആരോടും അക്കൗണ്ടബിലിറ്റി സിഐക്ക് ഇല്ല.എല്ലാ എക്സിക്യൂട്ടീവ്സും അവരുടെ എല്ലാം അക്കൗണ്ടബിലിറ്റി ജനങ്ങളോട് ചെയ്യാനുള്ള ചുമതലയാണ് ഉള്ളത്.ഇക്കാര്യത്തിൽ സിഐക്ക് ചെയ്തത് മോഡണൈസ്റ്റേഷൻ ഭാഗമായിട്ട് അതിന്റെ പ്രവർത്തനക്ഷമതയെ പറ്റിയുള്ള ഒരു ഓഡിറ്റ് ആണ്.
അതുകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടോ എന്നാണ്. വെറും കണക്ക് മാത്രമല്ല കണക്കു പരമായ ഇതിൽ ഒന്നുമില്ല. പ്രവർത്തനക്ഷമതയാണ് ഈ റിപ്പോർട്ടിലെ പ്രധാന വിഷയം. ചില റിപ്പോർട്ടുകൾ ഇവർ എടുത്തു നോക്കിയപ്പോഴാണ് വെടിയുണ്ടകൾ കാണാതായത്. സെൻസേഷണൽ ആയതുകൊണ്ട് ഒരു റൂമർ ഇടയ്ക്ക് വന്നു.
എ ജി കേരള ആ സമയത്ത് നാലുകൊല്ലം കമ്പ്ലീറ്റ് ചെയ്തതുകൊണ്ട് ഒരു നാച്ചുറൽ ട്രാൻസ്ഫർ അതു നോർത്ത് ഈസ്റ്റ്ലേക്ക് ആയിരുന്നു .ആ സമയം ഒരു റൂമർ പരന്നു. യഥാർത്ഥത്തിൽ അങ്ങനെയൊരു സംഭവം ഉണ്ടാകാൻ സാധ്യതയില്ല. കാരണം റിപ്പോർട്ടിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തന്നെ അത് സിഎജിയുടെ റിപ്പോർട്ട് ആണ്. എന്തായാലും ആ വിഷയം കെട്ടടങ്ങി.
ഇതുപോലൊരു സംഭവം 1995 ഉണ്ടായിരുന്നു. പമോയിൽ റിപ്പോർട്ട് സമർപ്പിച്ച ഉടനെ പ്രധാനമന്ത്രിയുടെ കീഴിൽ ഒരു വകുപ്പിലേക്ക് അപ്പോയ്മെന് കിട്ടി . പണിഷ്മെന്റ് ട്രാൻസ്ഫർ പോലെ തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടാകേണ്ട പ്രശ്നമേയല്ല. സിഐയുടെ അക്കൗണ്ടബിലിറ്റി ജനങ്ങളോട് ഉള്ളതാണ്. സിഐജിയുടെ മോട്ടോ തന്നെ dedicated to the pursuit of truth in public interest എന്നാണ്.
പോലീസിനെ ഏറ്റവും വലിയ ചുമതല എന്ന് പറയുന്നത് ജനങ്ങൾക്ക് നീതി നിർവഹണം നടത്തുക എന്നതാണ്. മൊത്തത്തിൽ ആ സിസ്റ്റത്തിന് വന്ന പാളിച്ചകൾ ആരും നോക്കിയിട്ടില്ല.വെടിയുണ്ടകൾ നഷ്ടപ്പെട്ട ഒരു സെൻസേഷണൽ പാളിച്ചകൾ എല്ലാവരും മറന്നു പോയി. അനുവദനീയമല്ല എന്നിട്ടും ആഡംബരപൂർണമായ വാഹനങ്ങൾ 2O% വാങ്ങിച്ചു .
സബ് ഇൻസ്പെക്ടർ ഗ്രേഡിലുള്ള ആൾക്കാർക്ക് വീട് വച്ച് കൊടുക്കാൻ അനുവദിച്ച ഫണ്ടിൽ നിന്നും കുറച്ചു മാറ്റി സ്റ്റേറ്റ് പോലീസ് ചീഫിന്റെയും അഡിഷണൽ ഡിജിപിയുടെയും വില്ല വയ്ക്കുവാൻ എടുത്തു. മൂന്നു കോടി രൂപയാണ് ഇങ്ങനെ വകമാറ്റി ചിലവാക്കിയത്. 2006ലെ റിപ്പോർട്ടിൽ ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
അന്ന് ഈ ഒരു സംഭവത്തെ വിമർശിച്ചിരുന്നു ഇങ്ങനെ ഉണ്ടാകരുതെന്നും മുന്നറിയിപ്പ് കൊടുത്തിരുന്നു. അത് അവഗണിക്കാൻ ഇത്തവണയും അത് ചെയ്തു . മാവോയിസ്റ്റ് ടെററിസ്റ്റ് എന്നിവ ഇവരെ അഭിമുഖീകരിക്കാൻ ആണ് തയ്യാറാക്കിയിരിക്കുന്നത്. പട്ടാളത്തെ ആശ്രയിക്കാതെ പോലീസിനെ തന്നെ ആ വെല്ലുവിളികൾ സ്വീകരിക്കാനുള്ള സജ്ജമാക്കുകയായിരുന്നു പ്രധാനമായി ഉദ്ദേശിച്ചത്.
വയനാട്ടിലുള്ള വനനിബിഡമായ സ്ഥലങ്ങളിൽ കമ്മ്യൂണിക്കേഷൻ എക്യുമെൻസ് ആവശ്യത്തിന് ഇല്ല. മൊബൈൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ എക്യുമെൻസ് ആവശ്യത്തിനല്ലാതെ. അവിടെയൊക്കെ ഉള്ള പോലീസ് ഔട്ട്പോസ്റ്റ് പ്രൊട്ടക്ഷൻ അതിന്റെ സംരക്ഷണത്തിനുവേണ്ടി വലിയ മതിലുകൾ കെട്ടണമെന്ന് ഉണ്ടായത് പക്ഷേ കേട്ടിട്ടില്ലായിരുന്നു.
വെടിയുണ്ട കാണാതായി പോയി എന്ന വിഷയത്തിന് ഒപ്പം തന്നെ ഈ വിഷയങ്ങൾ പ്രാധാന്യമർഹിക്കുന്നത് ആയിരുന്നു ആ റിപ്പോർട്ട് പോലീസിന്റെ പ്രധാന ഉത്തരവാദിത്തം നീതിനിർവഹണമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഫോറൻസിക് ലബോറട്ടറിയുടെ കാര്യം.
അപ്പോൾ തന്നെ സാമ്പിളെടുത്ത് ടെസ്റ്റ് ചെയ്യുന്ന ശാസ്ത്രജ്ഞർ ഉണ്ട്.ചെയ്യാൻ ഉള്ള ആൾക്കാരുടെ കുറവ് 40 ഉള്ള ആൾക്കാർ ഉണ്ടായിരുന്നു.ഇങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങൾ അതിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























