ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കുരുന്നുകള്‍ വീണ്ടും സ്‌കൂളിലേക്ക്.... സ്‌കൂള്‍ തുറക്കുന്നത് സന്തോഷകരമാണെങ്കിലും രക്ഷിതാക്കള്‍ ആശങ്കയിലാണ്; സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി

കോവിഡ് മഹാമാരി സൃഷ്ടിച്ച ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം നമ്മുടെ കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക് പോകുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രമായി ഒതുങ്ങേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കുന്നത് സന്തോഷകരമാകുമെങ്കിലും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, ഏതാനും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ആശങ്കയൊഴിവാക്കാം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കാം. കോവിഡിനെ പ്രതിരോധിക്കാന്‍ ഈ രണ്ട് ആയുധങ്ങളാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചതാണ്. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്‌ബോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്നു മുതല്‍ തുടങ്ങുന്നത്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഒക്‌ടോബര്‍ 18 മുതല്‍ കോളജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കും. എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന്റെ മുന്നൊരുക്കം 15 ദിവസം മുമ്ബ് പൂര്‍ത്തീകരിക്കണം.
https://www.facebook.com/Malayalivartha






















