എൺപത്തിനാലുകാരിയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ നൽകിയത് രണ്ടു ഡോസ് വാക്സിൻ; ഇന്നലെ രണ്ടരക്കോടി പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം തെറ്റെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് വെള്ളിയാഴ്ച രാജ്യത്ത് രണ്ടരക്കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ആലുവ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന എണ്‍പത്തിനാലുകാരി തണ്ടമ്മ പാപ്പുവിന് അരമണിക്കൂര്‍ ഇടവേളയില്‍ രണ്ടു ഡോസാണ് നല്‍കിയതെന്നും അതിനാല്‍ രണ്ടരക്കോടിയില്‍ നിന്നും ഒരാള്‍ കുറഞ്ഞെന്നുമാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഇന്നലെ രണ്ടരക്കോടി പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം തെറ്റാണ്. ആലുവ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന എണ്‍പത്തിനാലുകാരി തണ്ടമ്മ പാപ്പുവിന് അരമണിക്കൂര്‍ ഇടവേളയില്‍ രണ്ടു ഡോസാണ് കൊടുത്തുവിട്ടത്. അതായത് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വാക്സീന്‍ കൊടുത്തത് വെറും 2,49,99,999 പേര്‍ക്കു മാത്രം. മോദി ചമ്മിപ്പോയി.
https://www.facebook.com/Malayalivartha






















