സ്റ്റെൻറ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകളെ സാരമായി ബാധിക്കുന്നു; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

ഹ്യദയ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്.
സ്റ്റെൻറ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകളെ സാരമായി ബാധിക്കുകയാണ്. ശസ്ത്രക്രിയകൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന പരാതി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുവാനും അറിയിച്ചിട്ടുണ്ട്.
കുടിശിക പെരുകിയതിനെ തുടർന്നായിരുന്നു വിതരണം നിർത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമുള്ള സ്റ്റൻറ്, ബലൂൺ, ഗൈഡ് വയർ എന്നിവയുടെ വിതരണമാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത് .
15 കോടിയുടെ കുടിശികയുണ്ട്. 2021 ജനുവരി വരെയുള്ള കുടിശിക തുക സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്നും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും വിതരണകാർക്ക് നൽകിയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാത്രമാണ് കുടിശിക നൽകാനുള്ളത്.
വിതരണക്കാർക്ക് നൽകേണ്ട തുക ആശുപത്രി വക മാറ്റിയെന്നാണ് ആരോപണം. സാമ്പത്തിക ശേഷിയില്ലാത്ത നിരവധി രോഗികളാണ്ഗ ശ സ്ത്രക്രിയക്കായി കാത്തിരിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. ഏതായാലും ഈ വിഷയത്തിൽ ഉടൻ തന്നെ ഒരു തീരുമാനം ഉണ്ടാകും.
https://www.facebook.com/Malayalivartha


























