'പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ല'; പാലാ ബിഷപ്പിന്റ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലാ ബിഷപ്പിന്റ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നുവെന്ന ആശങ്ക അടിസ്ഥാന രഹിതമാണ്. വിവാദം ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നു.
കോട്ടയത്തെ അഖില ഹാദിയ ആയത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. വസ്തുതയുടെ പിന്‍ബലമില്ലാത്ത കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു,
https://www.facebook.com/Malayalivartha


























