എടവണ്ണ ബാങ്ക് കെട്ടിടത്തിന് മുകളിൽ നിന്നും മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടില്‍ കൂടുതല്‍ ദിവസം പഴക്കമുണ്ടെന്ന് പോലീസ്

എടവണ്ണ സ്റ്റേറ്റ് ബാങ്കിന്റെ കെട്ടിടത്തിന് മുകളിൽ നിന്നും രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കുണ്ടുതോട് സ്വദേശി പിലാകടവത്ത് റഷീദിദ് (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് രണ്ടില്‍ കൂടുതല്‍ ദിവസം പഴക്കമുണ്ട് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് എടവണ്ണ പോലീസ് എത്തി പരിശോധന പുരഗമിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha


























